'തലയോട്ടി തകർന്നു, അഞ്ചുപേരും മരിച്ചത് തലയ്ക്ക് അടിയേറ്റ്'; വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിലെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ മരിച്ചവരുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. അഞ്ചുപേരുടെയും പോസ്റ്റ്‌മോർട്ടം പൂർത്തിയായി. അഞ്ചുപേരും മരിച്ചത് തലയ്ക്ക് അടിയേറ്റെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. എല്ലാവരുടെയും തലയിൽ ഒന്നിലധികം ക്ഷതങ്ങളേറ്റിട്ടുണ്ടെന്നും അഞ്ചുപേരുടെയും തലയോട്ടി തകർന്നുവെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

ഓരോരുത്തരുടെയും തലയിൽ ചുറ്റിക കൊണ്ട് തുരുതുരാ അടിക്കുകയായിരുന്നു. എല്ലാവരുടെയും തലയിൽ ഒന്നിലധികം ക്ഷതങ്ങളേറ്റിട്ടുണ്ട്. അഞ്ചുപേരുടെയും തലയോട്ടി തകർന്നു. പെൺസുഹൃത്തിൻ്റെയും അനുജൻ്റെയും തലയിൽ പലതവണ അടിച്ചാണ് കൊലപ്പെടുത്തിയതെന്നും പെൺകുട്ടിയുടെ നെഞ്ചിലും ചുറ്റികകൊണ്ട് അടിച്ചിട്ടുണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

തിരുവനന്തപുരം വെഞ്ഞാറമൂടിൽ അഞ്ച് പേരെയാണ് ഇരുപത്തിമൂന്നുകാരനായ അഫാൻ അതിക്രൂരമായി കൊലപ്പെടുത്തിയത്. അ‍ഞ്ച് കൊലപാതകവും ഒരു കൊലപാതക ശ്രമവുമാണ് നാടിനെ നടുക്കി 23കാരൻ നടത്തിയത്. തലയ്ക്കടിച്ചാണ് എല്ലാവരെയും അഫാൻ കൊലപ്പെടുത്തിയത്. പിതൃമാതാവായ സൽമ ബീവിയെ കൊലപ്പെടുത്തിയത് ചുമരിൽ തലയിടിപ്പിച്ചാണ്. മാതാവ് ഷെമിയെ കൊലപ്പെടുത്താൻ ശ്രമിച്ചതും ചുമരിൽ തലയിടിപ്പിച്ചാണ്. മറ്റ് നാല് പേരെ കൊലപ്പെടുത്തിയത് ഇരുമ്പ് ചുറ്റിക പോലത്തെ ആയുധം ഉപയോ​ഗിച്ചാണെന്നാണ് പൊലീസ് നി​ഗമനം.

Read more