സ്മാര്‍ട്ട് സിറ്റി എക്‌സ്‌പോ വേള്‍ഡ് കോണ്‍ഗ്രസ്; കേരളത്തിന്റെ പ്രതിനിധിയായി മേയര്‍ ആര്യ രാജേന്ദ്രന്‍

സ്മാര്‍ട്ട് സിറ്റി എക്‌സ്‌പോ വേള്‍ഡ് കോണ്‍ഗ്രസില്‍ കേരളത്തിന്റെ പ്രതിനിധിയായി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. സ്‌പെയിനിലെ ബാഴ്‌സലോണയില്‍ നടക്കുന്ന സ്മാര്‍ട്ട് സിറ്റി എക്‌സ്‌പോ വേള്‍ഡ് കോണ്‍ഗ്രസില്‍ നഗര വികസനത്തെ കുറിച്ചുള്ള ചര്‍ച്ചകളും എക്‌സ്‌പോയുമാണ് നടക്കുന്നത്. മന്ത്രി എംബി രാജേഷും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.

അതിവേഗം നഗരവത്കരണം നടന്നുകൊണ്ടിരിക്കുന്ന സംസ്ഥാനമാണ് കേരളം. തിരുവനന്തപുരം നഗരത്തില്‍ ഫലപ്രദമായ രീതിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുവാനും പുതിയ കാലത്തിന് അനുസൃതമായി നഗരവികസനം ആസൂത്രണം ചെയ്യാനും ഇവിടത്തെ ചര്‍ച്ചകളും എക്സ്പോയും ഗുണകരമാകുമെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അധികാരമേല്‍ക്കുമ്പോള്‍ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ ആയിരുന്നു ആര്യ. അടുത്തിടെ കുഞ്ഞുമായി തിരുവനന്തപുരം നഗരസഭ കാര്യാലയത്തിലെത്തി തന്റെ ജോലിയില്‍ വ്യാപൃതയാകുന്ന ആര്യ രാജേന്ദ്രന്റെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത് ഏറെ ചര്‍ച്ചകള്‍ക്ക് കാരണമായിരുന്നു.

Latest Stories

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു