ഈഴവ വോട്ടുകള്‍ ഇടതുപക്ഷത്ത് നിന്നും അകന്നുവെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇക്കുറി പിന്നാക്ക, ദലിത് വിഭാഗങ്ങള്‍ ഇടതുപക്ഷത്തുനിന്നും അകന്നതുകൊണ്ടാണു ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയതെന്ന് അദേഹം പറഞ്ഞു. കൊല്ലം, ആറ്റിങ്ങല്‍, കോട്ടയം, തൃശൂര്‍ എന്നിവിടങ്ങളില്‍ ഈഴവ സമുദായമടക്കം മാറി ചിന്തിച്ചു. ഇതിന്റെ ഗുണം ലഭിച്ചത് ബിജെപിക്കാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Read more
മുസ്‌ലിംകള്‍ ചോദിക്കുന്നതെല്ലാം നല്‍കി. ഈഴവര്‍ക്കു ചോദിക്കുന്നത് ഒന്നും തരുന്നില്ല. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നും തിരുവനന്തപുരത്തേക്കു വണ്ടി കയറുന്നവര്‍ വൈകുന്നേരം ആവുമ്പോഴേക്കും കാര്യം സാധിച്ചു മടങ്ങുകയാണ്. ഈഴവര്‍ക്ക് നീതി കിട്ടുന്നില്ല. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ വന്നാല്‍ അവര്‍ക്ക് സര്‍ക്കാരിലും പാര്‍ട്ടിയിലും ഡബിള്‍ പ്രമോഷനാണ്. ഈഴവര്‍ക്ക് അധികാരത്തിലും പാര്‍ട്ടിയിലും പരിഗണനയില്ലാത്ത സ്ഥിതിയാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.