ഈഴവ വോട്ടുകള്‍ ഇടതുപക്ഷത്ത് നിന്നും അകന്നു; ബിജെപിക്ക് ഗുണം ലഭിച്ചു; മുസ്‌ലിംകള്‍ ചോദിക്കുന്നതെല്ലാം സര്‍ക്കാര്‍ നല്‍കുന്നുവെന്ന് വെള്ളാപ്പള്ളി നടേശന്‍

ഈഴവ വോട്ടുകള്‍ ഇടതുപക്ഷത്ത് നിന്നും അകന്നുവെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇക്കുറി പിന്നാക്ക, ദലിത് വിഭാഗങ്ങള്‍ ഇടതുപക്ഷത്തുനിന്നും അകന്നതുകൊണ്ടാണു ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയതെന്ന് അദേഹം പറഞ്ഞു. കൊല്ലം, ആറ്റിങ്ങല്‍, കോട്ടയം, തൃശൂര്‍ എന്നിവിടങ്ങളില്‍ ഈഴവ സമുദായമടക്കം മാറി ചിന്തിച്ചു. ഇതിന്റെ ഗുണം ലഭിച്ചത് ബിജെപിക്കാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മുസ്‌ലിംകള്‍ ചോദിക്കുന്നതെല്ലാം നല്‍കി. ഈഴവര്‍ക്കു ചോദിക്കുന്നത് ഒന്നും തരുന്നില്ല. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നും തിരുവനന്തപുരത്തേക്കു വണ്ടി കയറുന്നവര്‍ വൈകുന്നേരം ആവുമ്പോഴേക്കും കാര്യം സാധിച്ചു മടങ്ങുകയാണ്. ഈഴവര്‍ക്ക് നീതി കിട്ടുന്നില്ല. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ വന്നാല്‍ അവര്‍ക്ക് സര്‍ക്കാരിലും പാര്‍ട്ടിയിലും ഡബിള്‍ പ്രമോഷനാണ്. ഈഴവര്‍ക്ക് അധികാരത്തിലും പാര്‍ട്ടിയിലും പരിഗണനയില്ലാത്ത സ്ഥിതിയാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ