62 ലക്ഷം പേര്‍ക്ക് സാമൂഹ്യസുരക്ഷ പെന്‍ഷന്‍; വിതരണം 24 മുതല്‍; 900 കോടി അനുവദിച്ചവെന്ന് മുഖ്യമന്ത്രി പിണറായി

സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെന്‍ഷന്‍ ഒരു ഗഡു വിതരണം ബുധനാഴ്ച തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 1600 രൂപ വീതമാണ് ഗുണഭോക്താക്കള്‍ക്ക് ലഭിക്കുക. ഇതിനായി 900 കോടി അനുവദിച്ചു. 62 ഗുണഭോക്താക്കള്‍ക്കാണ് പെന്‍ഷന്‍ ലഭിക്കുക.

Read more

പതിവുപോലെ ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയിട്ടുള്ളവര്‍ക്ക് അക്കൗണ്ട് വഴിയും, മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ടു വീട്ടിലും പെന്‍ഷന്‍ എത്തിക്കും. അതാത് മാസം പെന്‍ഷന്‍ വിതരണത്തിന് നടപടി സ്വീകരിക്കുമെന്ന് ഈവര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ മാര്‍ച്ച് മുതല്‍ അതാത് മാസം പെന്‍ഷന്‍ നല്‍കി വരുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.