വനിതകളോടുള്ള പുരുഷ നേതാക്കമന്‍മാരുടെ സമീപനത്തെ വിമര്‍ശിച്ച് മന്ത്രി ആര്‍ ബിന്ദു. വനിതാ നേതാക്കളോടുള്ള ചില പുരുഷ നേതാക്കളുടെ സമീപനം മോശമെന്ന് മന്ത്രി പറഞ്ഞു.
സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനത്തിലാണ് മന്ത്രിയുടെ വിമര്‍ശനം. വനിതാ നേതാക്കളോടുള്ള മോശം പെരുമാറ്റത്തെ കുറിച്ച് നല്‍കുന്ന പരാതി പാര്‍ട്ടി പലപ്പോഴും പരിഗണിക്കുന്നില്ല എന്നും മന്ത്രി ആരോപിച്ചു.
ദുഃഖത്തോടെയാണ് ഇക്കാര്യം പറയുന്നത് എന്നും ബ്രാഞ്ച് സെക്രട്ടറിമാരായി വനിതകള്‍ വരുന്നിടത്തും പുരുഷാധിപത്യമാണ് എന്നും സമ്മേളമനചര്‍ച്ചയില്‍ മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേ സമയം സമ്മേളനത്തില്‍ സിപിഐയ്ക്ക് നേരെ സിപിഐഎമ്മിന്റെ വിമര്‍ശനം. റവന്യൂ വകുപ്പിന്റെ പേരില്‍ പണപ്പിരിവ് നടത്തുന്നു എന്നാണ് വിമര്‍ശനം ഉയര്‍ന്നത്.