20ല്‍ എത്ര?, കേരളം ഇടത്തേക്കോ വലത്തേക്കോ?; താമര വിരിയുമോ?; സൗത്ത് ലൈവ് യൂട്യൂബ് കമ്മ്യൂണിറ്റി പോള്‍ റിസല്‍ട്ടും എക്‌സിറ്റ് പോള്‍ ചര്‍ച്ചയും വൈകിട്ട് 6.15ന്

2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം ജൂണ്‍ നാലിന് പുറത്തുവരാനിരിക്കെ സൗത്ത് ലൈവും കേരളത്തിലെ എക്‌സിറ്റ് പോള്‍ ഫലം ചര്‍ച്ച ചെയ്യുന്നു. സൗത്ത്‌ലൈവിന്റെ യൂട്യൂബ് ചാനലില്‍ കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടയില്‍ നടത്തിയ കമ്മ്യൂണിറ്റി പോള്‍ റിസല്‍ട്ടും പുറത്തുവിടുന്നു. കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലെ ട്രെന്‍ഡും വിജയ സാധ്യത ആര്‍ക്കാണെന്ന രാഷ്ട്രീയ വിശകലനവും ഇന്ന് വൈകിട്ട് 6.15ന് സൗത്ത്‌ലൈവിന്റെ യൂട്യൂബ് ചാനലിലും ഫെയ്‌സ്ബുക്ക് പേജിലും കാണാം.

പ്രശസ്ത തിരഞ്ഞെടുപ്പ് നിരീക്ഷകനും രാഷ്ട്രീയ നിരീക്ഷകനും പോളിസി മേക്കിംഗ് അനലിസ്റ്റും സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ചിന്റെ ഫൗണ്ടിംഗ് ചെയര്‍മാനുമായ ഡി ധനുരാജും കേരളത്തിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനും സാമ്പത്തിക വിദഗ്ധനും രാഷ്ട്രീയ നിരീക്ഷകനുമായ ജോര്‍ഡ് ജോസഫും 2024 തിരഞ്ഞെടുപ്പ് ഫല സാധ്യതകളെ കുറിച്ച് സമഗ്രമായ വിശകലനം നടത്തുന്നു.

തൃശൂരില്‍ താമര വിരിയാന്‍ സാധ്യതയുണ്ടോ?, വടകരപ്പോരില്‍ ആര് ജയിക്കും തുടങ്ങി രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന 20 മണ്ഡലങ്ങളിലേയും വോട്ടെടുപ്പിന് ശേഷമുള്ള ഫലസാധ്യതയാണ് സൗത്ത് ലൈവ് ചര്‍ച്ച ചെയ്യുന്നത്.

Latest Stories

രാജ്യം ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ്; ജാർഖണ്ഡിലും മഹാരാഷ്ട്രയിലും പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

ഓസ്‌ട്രേലിയ ആഘോഷിക്കുകയാണ്; ഓസീസ് മാധ്യമങ്ങളില്‍ ഫുള്‍ പേജ് വാര്‍ത്തകള്‍ നിറയുകയാണ്!

പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം ഇന്ന്; പരസ്യപ്രചാരണം വൈകിട്ട് ആറിന് അവസാനിക്കും; രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കര്‍ശന നിര്‍ദേശങ്ങളുമായി കളക്ടര്‍

ബോർഡർ ഗവാസ്‌ക്കർ ട്രോഫി: ഇന്ത്യ ഇറങ്ങുന്നത് രോഹിത് ഇല്ലാതെ, ടീമിനെ നയിക്കാൻ ബുംറ

'മനസുഖമുള്ള ഒരു ജീവിതത്തിനു വേണ്ടി തത്കാലം മറ്റൊരിടത്തേക്ക് ചേക്കേറുന്നു' കൊച്ചി വിട്ട് പോകുന്നതായി നടൻ ബാല

കേരളത്തിലെ കോളജുകളില്‍ ഇന്ന് എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍