ഐഎസ്ആര്‍ഒയുടെ സ്‌പേസ് ഡോക്കിംഗ് പരീക്ഷണം ജനുവരി 7ന്. ബഹിരാകാശത്ത് വച്ച് രണ്ട് ഉപഗ്രഹങ്ങളെ കൂട്ടിച്ചേര്‍ക്കുന്ന പരീക്ഷണ പദ്ധതിയാണിത്. ബംഗളൂരുവിലെ ഇസ്ട്രാക്കില്‍ നിന്നാണ് ഉപഗ്രഹങ്ങളെ നിയന്ത്രിക്കുക. ഉപഗ്രഹ സംയോജനത്തിന്റെ തത്സമയ ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ ലഭ്യമാക്കുമെന്നും അറിയിച്ചിട്ടുണ്ട്.
ജനുവരി ഏഴിന് രാവിലെ ഒന്‍പതിനും 10നും ഇടയിലാണ് ഉപഗ്രഹങ്ങള്‍ ഒന്നാക്കുന്ന സ്‌പേസ് ഡോക്കിംഗ് പരീക്ഷണം. ഡിസംബര്‍ 30ന് പിഎസ്എല്‍വി സി 60 ദൗത്യത്തിലാണ് സ്പാഡെക്‌സ് ദൗത്യത്തിനായുള്ള ഇരട്ട ഉപഗ്രഹങ്ങളെ ബഹിരാകാശത്തേക്ക് അയച്ചത്.
സ്പാഡെക്‌സ് ദൗത്യം വിജയിച്ചാല്‍ ഡോക്കിംഗ് സാങ്കേതിക വിദ്യ സ്വന്തമായുള്ള നാലാമത്തെ രാജ്യമാകും ഇന്ത്യ. ഡോക്കിംഗ് സാങ്കേതികവിദ്യയില്‍ ഇതുവരെ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ മാത്രമാണ് വിജയം കൈവരിച്ചത്.