സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു

സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. കണ്ണൂര്‍ ജില്ലയിലെ പാനൂരിലെ സിഗ്‌നലില്‍ വെച്ചാണ് അപകടം ഉണ്ടായത്. സ്പീക്കര്‍ സഞ്ചരിച്ച കാറില്‍ എതിര്‍ ദിശയില്‍ എത്തിയ കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. സ്പീക്കര്‍ അതേ വാഹനത്തില്‍ തന്നെ യാത്ര തുടര്‍ന്നു.

Read more

തലശേരിയില്‍ നിന്നും കല്ലി ക്കണ്ടി ഭാഗത്തേക്ക് വരികയായിരുന്നു സ്പീക്കറുടെ വാഹനം. പൈലറ്റ് വാഹനം കടന്ന് പോയ ഉടനെ തെറ്റായ ദിശയില്‍ നിന്നെത്തിയ കാറിടിക്കുകയായിരുന്നു. കാറുകാരനോട് വാഹനമെടുക്കരുതെന്ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഹോം ഗാര്‍ഡ് ആംഗ്യം കാട്ടിയിരുന്നു. എന്നാല്‍ ഇത് ശ്രദ്ധിക്കാതെ കാര്‍ മുന്നോട്ട് എടുത്തതോടെയാണ് അപകടം ഉണ്ടായത്. ഈ സമയത്ത് പാനൂര്‍ പട്ടണത്തിലെ സിഗ്‌നല്‍ സംവിധാനം പ്രവര്‍ത്തിച്ചിരുന്നില്ല. സ്പീക്കറുടെ വാഹനത്തിന്റെ ബോണറ്റിലാണ് കാറിടിച്ചത്. കാറിന് ചെറിയ രീതിയിലുള്ള കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. തുടര്‍ന്ന് അദേഹം മറ്റൊരു കാറില്‍ യാത്ര തുടരുകയായിരുന്നു.