പുതിയ എംഎൽഎമാർക്ക് സ്പീക്കറുടെ ഉപഹാരം 'ട്രോളി ബാഗ്'; യാദൃശ്ചികമെന്ന് സ്പീക്കറുടെ ഓഫീസ്

പുതിയതായി നിയമസഭയിലേക്ക്ക് സത്യപ്രതിജ്ഞ ചെയ്ത എംഎൽഎമാർക്ക് സ്പീക്കറുടെ ഉപഹാരമായി നൽകിയത് ട്രോളി ബാഗ്. ഭരണഘടനയും നിയമസഭാ ചട്ടങ്ങളുമാണ് ബാഗിൽ ഉണ്ടായിരുന്നത്. ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് നിയോജകമണ്ഡലത്തിൽ നിന്നും വിജയിച്ച രാഹുൽ മാങ്കൂട്ടത്തിലും ചേലക്കര നിയോജകമണ്ഡലത്തിൽ നിന്നും വിജയിച്ച യുആർ പ്രദീപുമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്‌ത്‌ നിയമസഭയിൽ എത്തിയത്. അതേസമയം യാദൃശ്ചികമെന്നാണ് സ്പീക്കറുടെ ഓഫീസ് നൽകുന്ന വിശദീകരണം.

നിയമസഭാ മന്ദിരത്തിലെ ആർ ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ വെച്ചാണ് ഇരുവരുടെയും സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷനേതാവും വേദിയിൽ ഉണ്ടായിരുന്നു. ആദ്യമായാണ് രാഹുല്‍ നിയമസഭയിലെത്തുന്നത്. യുആർ പ്രദീപിന് നിയമസഭയിൽ ഇത് രണ്ടാം ഊഴമാണ്. സഗൗരവമാണ് യുആർ പ്രദീപ് പ്രതിജ്ഞയെടുത്തത്. ദൈവനാമത്തിലായിരുന്നു രാഹുലിന്റെ സത്യപ്രതിജ്ഞ.

ത്രികോണ മത്സരം നടന്ന പാലക്കാട് നിന്നും തകര്‍പ്പൻ വിജയവുമായാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് നിയമസഭയിലെത്തുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ 18,724 ഭൂരിപക്ഷത്തിലാണ് എൻഡിഎ സ്ഥാനാര്‍ഥി സി കൃഷ്‌ണകുമാറിനെ പരാജയപ്പെടുത്തിയത്. എൻഡിഎയ്‌ക്ക് വിജയസാധ്യത കല്‍പ്പിച്ച മണ്ഡലത്തില്‍ ബിജെപി കോട്ടകളില്‍ അടക്കം കടന്നുകയറിയാണ് രാഹുല്‍ വിജയക്കൊടി പാറിച്ചത്.

Latest Stories

കേരളത്തിന് വീണ്ടും ഷോക്ക്; സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചു

ഗോകുലം കേരളയുടെ അടുത്ത ഹോം മത്സരത്തിൽ സ്ത്രീകൾക്ക് സൗജന്യ പ്രവേശനം; നിർണായക തീരുമാനത്തിന് കയ്യടിച്ച് ആരാധകർ

മോശം പരിപാടിയായി പോയി സിറാജേ ഇത്, ഇന്ത്യൻ താരത്തിന്റെ പ്രവർത്തിയിൽ ആരാധകർ അസ്വസ്ഥർ; പണി കിട്ടാൻ സാധ്യത

തലസ്ഥാനത്ത് വാഹനാപകടത്തില്‍ കേരള ബാങ്ക് ജീവനക്കാരന് ദാരുണാന്ത്യം; അപകടം രണ്ട് ബസുകള്‍ക്കിടയില്‍പ്പെട്ട്

കോംഗോയിൽ പടർന്ന് പിടിച്ച് അജ്ഞാത രോഗം; 150 ഓളം പേർ മരിച്ചു

തലയില്‍ അമ്പതിലധികം സ്റ്റിച്ചുകള്‍, ബ്രെയ്ന്‍ ട്യൂമറിനെ അതിജീവിച്ച യുവനടന്‍; ആന്‍സന്‍ പോളിന്റെ ജീവിതകഥ

പെർത്തിലെ കണക്കിന് അഡ്‌ലെയ്‌ഡിൽ പ്രതികാരം; ഓസ്ട്രേലിയ ഉപയോഗിച്ചത് ഇന്ത്യയുടെ തന്ത്രം, ആദ്യദിനം ആധിപത്യം

ആലപ്പുഴ അപകടം; വാഹനം നിയമവിരുദ്ധമായി വാടകയ്ക്ക് നല്‍കി; ഉടമയ്‌ക്കെതിരെ ആര്‍ടിഒ റിപ്പോര്‍ട്ട്

ഇത് മനുഷ്യനല്ല കൃത്യമായി പ്രവർത്തിക്കുന്ന ഒരു യന്ത്രമാണ്, ബുംറയുടെ തകർപ്പൻ റെക്കോഡുകളിൽ കണ്ണുതള്ളി ക്രിക്കറ്റ് ലോകം; 2024 ചെക്കൻ അങ്ങോട്ട് തൂക്കി

കുവൈറ്റിൽ ബാങ്കിനെ കബളിപ്പിച്ച് 700 കോടി തട്ടി; 1425 മലയാളികൾക്കെതിരെ അന്വേഷണം