താനൂര്‍ ബോട്ട് ദുരന്തം അന്വേഷിക്കാന്‍ പ്രത്യേക സംഘം; മേല്‍നോട്ടം മലപ്പുറം എസ്.പിക്ക്

താനൂരിലുണ്ടായ ബോട്ട് ദുരന്തം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. 14 അംഗ സംഘം ദുരന്തത്തെക്കുറിച്ച് അന്വേഷിക്കും. താനൂര്‍ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. മലപ്പുറം എസ്പി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. ഇന്നലെ ഏഴരയോടെ താനൂരില്‍ ബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ 22 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

സംഭവത്തില്‍ ബോട്ടുടമ നാസറിനെ പൊലീസ് അറസ്റ്റു ചെയ്തു. ഇയാളെ ഉടന്‍ താനൂര്‍ പൊലീസ് സ്റ്റേഷനിലെത്തിക്കും. ഇന്ന് വൈകീട്ടോടെ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങണമെന്നായിരുന്നു പൊലീസ് നാസറിനോട് പറഞ്ഞിരുന്നത്. എന്നാല് കീഴടങ്ങുന്നതില്‍ മുമ്പെ തന്നെ നാസറിനെ അറസ്റ്റു ചെയ്യുകയായിരുന്നു.

ഇന്ന് രാവിലെ തന്നെ ഇയാളുടെ സഹോദരനെ നാസറിന്‍െ കാറുമായി എറണാകുളത്ത് നിന്ന് അറസ്‌ററു ചെയ്തിരുന്നു. നാസറിന്റെ ഫോണും ഇയാളുടെ കൂടെ ഉണ്ടായിരുന്നു. ഹൈക്കോടതിയില്‍ വക്കീലിനെ കാണാനെത്തിയതാണെന്നാണ് ഇവര്‍ പറഞ്ഞത്. ഇതേ തുടര്‍ന്ന് വാട്‌സ് ആപ്പ് കോളില്‍ നിന്ന് പൊലീസ് ഇയാളുമായി സംസാരിച്ചു. ഇന്ന് വൈകീട്ട് പൊലീസ് സ്‌റ്റേഷനിലോ നാളെ കോടതിയിലെ കീഴടങ്ങണമെന്നാണ് ഇയാളോട് പൊലീസ് ആവശ്യപ്പെട്ടിരുന്നത്.

ഇയാളുടെ ബോട്ടിനെതിരെ വലിയ ആരോപണങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായിരുന്നു. കഴിഞ്ഞ സെപ്തംബറില്‍ തന്നെ ഇവിടെ സര്‍വ്വീസ് നടത്തുന്ന ബോട്ടുകളുടെ അപകടാവസ്ഥ കണ്ട് പൊലീസ് തന്നെ നാസര്‍ ഉള്‍പ്പെടെയുള്ള ബോട്ടുടമകളെ വിളിപ്പിച്ചിരുന്നു. എന്നാല്‍ ഉന്നത സി പി എം നേതാക്കളുടെ ഇടപടെലിനെ തുടര്‍ന്ന് ഒന്നും നടന്നില്ല. ജില്ലാ വികസന സമിതിയോഗത്തില്‍ അബ്ദുള്‍ ഹമീദ് എം എല്‍ എ ലൈസന്‍സില്ലാതെ ഓടുന്ന ബോട്ടുകളെക്കുറിച്ച് വലിയ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നെങ്കിലും ഒന്നുമുണ്ടായില്ല.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു