സംസ്ഥാനത്ത് മദ്യത്തിന് വിലവര്‍ധിപ്പിച്ചേക്കുമെന്ന് എക്‌സൈസ് മന്ത്രി എംവി ഗോവിന്ദന്‍. നിലവില്‍ ഇവിടെ മദ്യത്തിന്റെ ഉത്പാദനം കുറവാണ്. സ്പിരിറ്റ് കിട്ടാനില്ല. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമാണ് എത്തിക്കുന്നത്. ഇതിന് വില വര്‍ദ്ധിച്ചിരിക്കുകയാണ്. സ്പിരിറ്റിന്റെ വില കൂടിയതും ലഭ്യതക്കുറവും മൂലമാണ് വിലകൂട്ടാന്‍ ആലോചിക്കുന്നത്.
സര്‍ക്കാര്‍ ഡിസ്റ്റിലറികളുടെ പ്രവര്‍ത്തനം പോലും സ്പിരിറ്റിന്റെ വില വര്‍ദ്ധനവ് ബാധിച്ചിരിക്കുകയാണ്. കേരളത്തില്‍ ആവശ്യമായ മദ്യത്തിന്റെ വളരെ കുറച്ച് മാത്രമാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. ബിവറേജസ് കോര്‍പ്പറേഷന്‍ നഷ്ടത്തിലാണെന്നും ജവാന്‍ ഉള്‍പ്പെടെയുള്ള ബ്രാന്‍ഡുകള്‍ക്കു വില കൂടിയേക്കുമെന്നും മന്ത്രി പറഞ്ഞു.
Read more
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ജവാന്‍ റമ്മിന്റെ വില കൂട്ടണമെന്ന് കഴിഞ്ഞ ദിവസം ബെവ്കോ ശിപാര്‍ശ ചെയ്തിരുന്നു. ഒരു ലിറ്റര്‍ ജവാന്‍ റമ്മിന് 600 രൂപയാണ് ഇപ്പോഴത്തെ വില.