സ്പിരിറ്റ് കിട്ടാനില്ല, ബെവ്‌കോ നഷ്ടത്തില്‍; മദ്യവിലകൂട്ടേണ്ടി വരുമെന്ന് എംവി ഗോവിന്ദന്‍

സംസ്ഥാനത്ത് മദ്യത്തിന് വിലവര്‍ധിപ്പിച്ചേക്കുമെന്ന് എക്‌സൈസ് മന്ത്രി എംവി ഗോവിന്ദന്‍. നിലവില്‍ ഇവിടെ മദ്യത്തിന്റെ ഉത്പാദനം കുറവാണ്. സ്പിരിറ്റ് കിട്ടാനില്ല. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമാണ് എത്തിക്കുന്നത്. ഇതിന് വില വര്‍ദ്ധിച്ചിരിക്കുകയാണ്. സ്പിരിറ്റിന്റെ വില കൂടിയതും ലഭ്യതക്കുറവും മൂലമാണ് വിലകൂട്ടാന്‍ ആലോചിക്കുന്നത്.

സര്‍ക്കാര്‍ ഡിസ്റ്റിലറികളുടെ പ്രവര്‍ത്തനം പോലും സ്പിരിറ്റിന്റെ വില വര്‍ദ്ധനവ് ബാധിച്ചിരിക്കുകയാണ്. കേരളത്തില്‍ ആവശ്യമായ മദ്യത്തിന്റെ വളരെ കുറച്ച് മാത്രമാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. ബിവറേജസ് കോര്‍പ്പറേഷന്‍ നഷ്ടത്തിലാണെന്നും ജവാന്‍ ഉള്‍പ്പെടെയുള്ള ബ്രാന്‍ഡുകള്‍ക്കു വില കൂടിയേക്കുമെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ജവാന്‍ റമ്മിന്റെ വില കൂട്ടണമെന്ന് കഴിഞ്ഞ ദിവസം ബെവ്കോ ശിപാര്‍ശ ചെയ്തിരുന്നു. ഒരു ലിറ്റര്‍ ജവാന്‍ റമ്മിന് 600 രൂപയാണ് ഇപ്പോഴത്തെ വില.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്