'കേരളാ കോൺഗ്രസിൽ ചിലര്ക്ക് കുടിലബുദ്ധിയും കുതന്ത്രങ്ങളുമേയുള്ളൂ'; തിരഞ്ഞെടുപ്പിൽ പാർട്ടി ഒറ്റക്കെട്ടായി നിന്നിട്ടില്ലെന്നും ജോയ് അബ്രഹാം

പാലായിൽ തിരഞ്ഞെടുപ്പ് ദിനവും കേരളാ കോൺഗ്രസിൽ തമ്മിലടി തീരുന്നില്ല. ഉപതെരഞ്ഞെടുപ്പിൽ പാർട്ടിയിൽ എല്ലാവരും ഒറ്റക്കെട്ടായി നിന്നിട്ടില്ലെന്ന് പി ജെ ജോസഫ് പക്ഷത്തെ നേതാവ് ജോയ് അബ്രഹാം  പറഞ്ഞു. ചിലർക്കൊക്കെ കുതന്ത്രവും കുടിലബുദ്ധിയുമായിരുന്നു. അതൊക്കെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രതിഫലിച്ചിട്ടുണ്ടെന്നും ജോയ് അബ്രഹാം. തിരഞ്ഞെടുപ്പ് ദിവസം തന്നെ ഇത്തരമൊരു പ്രസ്താവന വന്നതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ജോസ് വിഭാഗം, യുഡിഎഫിന് പരാതി നൽകുമെന്ന് വ്യക്തമാക്കി.

“”മാണിസാർ കുശാഗ്രബുദ്ധിയായിരുന്നു, തന്ത്രശാലിയായിരുന്നു. എന്നാൽ മറ്റ് ചിലർ അങ്ങനല്ല, അവർക്ക് കുടിലബുദ്ധിയും കുതന്ത്രങ്ങളുമേയുള്ളൂ””, എന്ന് ജോയ് അബ്രഹാം പറഞ്ഞു .

പക്ഷേ, കെ.എം മാണിയുടെ പിന്തുടർച്ചാവകാശം ഒരു കുടുംബത്തിനല്ല, കേരളാ കോൺഗ്രസ് പാർട്ടിക്കാണെന്നാണ് ജോയ് അബ്രഹാം പറയുന്നത്. ഇപ്പോഴത്തെ പ്രശ്നം മുഴുവൻ അതിന്‍റെ അടിസ്ഥാനത്തിലാണ്. പാലായിൽ ഒന്നിച്ചുള്ള പ്രവർത്തനം ഉണ്ടായോ എന്ന് പറയേണ്ടത് കോൺഗ്രസാണ്.

യു.ഡി.എഫ് വിടുന്ന പ്രശ്നമില്ലെന്നും ജോയ് അബ്രഹാം പറയുന്നു. യു.ഡി.എഫിലെ യഥാർത്ഥ ഘടകകക്ഷി പി ജെ ജോസഫ് നേതൃത്വം നൽകുന്ന കേരളാ കോൺഗ്രസാണ്. അതിന് ജോസ് കെ മാണി വിഭാഗത്തിന്‍റെ അംഗീകാരമൊന്നും ജോസഫിന് വേണ്ട. പാർട്ടിയിലെ ബഹുഭൂരിപക്ഷവും പി ജെ ജോസഫിനൊപ്പമാണെന്നും ജോയ് അബ്രഹാം വ്യക്തമാക്കുന്നു.

എന്നാൽ ഇടത് മുന്നണി സ്ഥാനാർത്ഥി മാണി സി കാപ്പൻ കേരളാ കോൺഗ്രസിലെ ഈ തമ്മിലടിയെക്കുറിച്ച് പറയുന്നതിങ്ങനെ: “ഇവർ തന്നെയാണ് കെ എം മാണി സാറിന്‍റെ ആത്മാവിന് പോലും ശാന്തി കൊടുക്കാതെ തമ്മിൽത്തല്ലുന്നത്. ചെയർമാൻ സ്ഥാനത്തിന് വേണ്ടി പി ജെ ജോസഫിനെപ്പോലുള്ള മുതിർന്ന നേതാക്കളെപ്പോലും അപമാനിച്ച് കൂക്കി വിളിച്ച് സ്വന്തം ചിഹ്നം പോലും നഷ്ടപ്പെടുത്തിയവരാണിവർ. ഇത് കെ.എം മാണിയെ അപമാനിക്കലല്ലേ? പിന്നെങ്ങനെ മാണി സാറിന്‍റെ പേരിൽ തരംഗമുണ്ടാകും?””, മാണി സി കാപ്പൻ ചോദിക്കുന്നു.

“”കേരളാ കോൺഗ്രസിലെ വോട്ടുമറിക്കലെല്ലാം ഞങ്ങൾക്ക് അഡീഷണൽ ബോണസാണ്. യുഡിഎഫിന് അനുകൂലമായ ഒരു വിഭാഗം വോട്ട് എൽഡിഎഫിന് മറിയും””, മികച്ച ഭൂരിപക്ഷം ഉണ്ടാകുമെന്നും മാണി സി കാപ്പൻ അവകാശപ്പെടുന്നു.

Latest Stories

ബുംറയുടെ ഈ പെരുമാറ്റം പ്രതീക്ഷിക്കാത്തത്, കോഹ്‌ലിയോട് പറഞ്ഞത് ആ കാര്യം; നടന്നത് ഇങ്ങനെ

റെക്കോഡ് തുകയുമായി ഋഷഭ് പന്ത്, ലാഭം ഉണ്ടാക്കി ഗുജറാത്തിന്റെ തകർപ്പൻ നീക്കം; ലേലത്തിൽ സംഭവിച്ചത് ഇങ്ങനെ

മാസങ്ങളായി ഞാന്‍ മുംബൈയിലാണ്, റഹ്‌മാനെ സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു, സല്‍പ്പേരിന് കളങ്കം വരുത്തരുത്: സൈറ ബാനു

ഹെന്റമ്മോ, അയ്യരുവിളികൾ; ലേലത്തിൽ കോടി കിലുക്കവമായി അർശ്ദീപും റബാഡയും ശ്രേയസും; സ്വന്തമാക്കിയത് ഇവർ

നരേന്ദ്ര മോദിയ്‌ക്കെതിരെ റിപ്പോര്‍ട്ട് തയ്യാറാക്കിയവര്‍ കുറ്റവാളികള്‍; ഉദ്യോഗസ്ഥരെ വിമര്‍ശിച്ച് ജസ്റ്റിന്‍ ട്രൂഡോ

ഇന്ത്യയോട് മുട്ടാൻ നിക്കല്ലേ, പണി പാളും; പെർത്തിൽ വീർപ്പ് മുട്ടി കങ്കാരു പട

അച്ഛന്റെ മരണത്തോടെ വിഷാദത്തിലേക്ക് വഴുതിവീണു, കൈപ്പിടിച്ചുയര്‍ത്തിയത് സിനിമ, ആശ്വാസമായത് ആരാധകരും: ശിവകാര്‍ത്തികേയന്‍

'ഇന്ത്യ ഒറ്റ ദിവസം കൊണ്ട് എണ്ണിയത് 64 കോടി വോട്ട്, കാലിഫോർണിയ ഇപ്പോഴും എണ്ണിക്കൊണ്ടിരിക്കുന്നു'; പരിഹസിച്ച് മസ്‌ക്

ഉത്തര്‍പ്രദേശില്‍ മസ്ജിദില്‍ സര്‍വേയ്ക്കിടെ സംഘര്‍ഷം; ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലേറ്

വനിതകള്‍ക്ക് അതിവേഗ വായ്പ, കുറഞ്ഞ പലിശ; എസ്ബിഐ യുമായി കോ-ലെന്‍ഡിങ് സഹകരണത്തിന് മുത്തൂറ്റ് മൈക്രോഫിന്‍; ആദ്യഘട്ടത്തില്‍ 500 കോടി