പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത കായികതാരത്തെ ബലാത്സംഗത്തിനിരയാക്കിയ കേസില്‍ ഇന്ന് നാല് പ്രതികള്‍ കൂടി അറസ്റ്റിലായി. ഇതോടെ കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 30 ആയി. 62 പേര്‍ക്കെതിരെയാണ് പെണ്‍കുട്ടി പരാതി നല്‍കിയിട്ടുള്ളത്. 13 വയസ് മുതല്‍ പെണ്‍കുട്ടി നിരന്തരമായി ലൈംഗിക പീഡനം നേരിട്ടിരുന്നു.
അതേസമയം കേസില്‍ അന്വേഷണം വിദേശത്തേയ്ക്കും വ്യാപിച്ചേക്കും. പ്രതികളില്‍ വിദേശത്ത് ഉള്ളവര്‍ക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കും. കേസില്‍ ഡിഐജി അജിതാ ബീഗത്തിന്റെ മേല്‍നോട്ടത്തില്‍ അന്വേഷണസംഘം വിപുലീകരിച്ചു. മൊഴിയുടെ അടിസ്ഥാനത്തില്‍ പലരെയും കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുന്നുണ്ട്.
Read more
ജില്ലയ്ക്കുള്ളിലെ മുഴുവന്‍ പ്രതികളെയും രണ്ട് ദിവസത്തിനകം പിടികൂടാനുള്ള നീക്കത്തിലാണ് പോലീസ്. തിരിച്ചറിഞ്ഞ പ്രതികളുടെ ഫോണ്‍കോള്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്തിട്ടുണ്ട്. ഇതിനിടെ പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് നീക്കങ്ങള്‍ ശക്തമാക്കിയതോടെ കേസില്‍ പ്രതിയാകാന്‍ ഇടയുണ്ടെന്ന് മനസ്സിലാക്കിയ ചിലര്‍ ജില്ലയ്ക്കു പുറത്തേക്ക് കടന്നതായും വിവരം ലഭിച്ചിട്ടുണ്ട്.