വെള്ളാപ്പള്ളിയുടെ നട്ടെല്ല് ആര്‍ക്കും പണയം വെച്ചിട്ടില്ല; ശിഹാബ് തങ്ങളിന്റെ കോലം കത്തിച്ച് യൂണിയനുകള്‍; പടനായകനെ തുരത്തി പടയെ തകര്‍ക്കാമെന്ന് കരുതെരുതെന്ന് എസ്എന്‍ഡിപി

മലപ്പുറത്തെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളപ്പള്ളി
നടേശന് പിന്തുണയുമായി യൂണിയനുകള്‍. കൊല്ലംകോട്, മീനച്ചില്‍, കൊല്ലം യൂണിയനുകളാണ് വെള്ളപ്പള്ളിക്ക് പിന്തുണയുമായി രംഗത്തെത്തിയത്. കൊല്ലംകോട് മുസ്ലിം ലീഗ് നേതാവായ സാദിഖലി ശിഹാബ് തങ്ങളിന്റെ കോലം കത്തിച്ചു. എസ് എന്‍ ഡി പി യോഗം മീനച്ചില്‍ യൂണിയന്‍ പന്തം കൊളുത്തിയും പ്രതിഷേധിച്ചു.

സമുദായത്തിന് അര്‍ഹതപ്പെട്ട അവകാശങ്ങള്‍ ലഭിക്കുന്നതിനായി നട്ടെല്ല് നിവര്‍ത്തി നിന്നു കൊണ്ട് ആരുടെയും മുഖം നോക്കാതെ സത്യം എവിടെയും വിളിച്ചു പറയുന്ന നേതാവാണ് വെള്ളാപ്പള്ളി നടേശനെന്ന് മീനച്ചില്‍ യൂണിയന്‍ വ്യക്തമാക്കി. ആരുടെയും അവകാശങ്ങള്‍ കവര്‍ന്നെടുക്കുവാന്‍ അല്ല, സാമൂഹിക നീതിക്ക് വേണ്ടിയാണ് അദ്ദേഹം സംസാരിച്ചത്.

വെള്ളാപ്പള്ളിയുടെ വായടപ്പിക്കാം എന്നും പടനായകനെ തുരത്തി പടയെ ശിന്നഭിന്നമാക്കാമെന്നും ആരും കരുതേണ്ടതും ഇല്ല. ലക്ഷക്കണക്കിനായ ഈഴവജനത സ്വജീവന്‍ ബലികൊടുത്തും വെള്ളാപ്പള്ളിയ്ക്ക് സംരക്ഷണകവചം ഒരുക്കും. ഇതിനായി മീനച്ചില്‍ യൂണിയന് കീഴിലെ മുഴുവന്‍ സമുദായ അംഗങ്ങളും ഉണ്ടാകും എന്നും ഇനിയും സമുദായത്തേയോ സമുദായ നേതാക്കളേയോ ഒറ്റതിരിഞ്ഞ് ആക്രമിക്കുവാന്‍ ശ്രമിച്ചാല്‍ കൈയ്യും കെട്ടി നോക്കി നില്‍ക്കുകയില്ലെന്നും മീനച്ചില്‍ യൂണിയന്‍ ചെയര്‍മാന്‍ സുരേഷ് ഇട്ടിക്കുന്നേല്‍ പറഞ്ഞു.

അതേസമയം, മലപ്പുറം ജില്ലക്കെതിരെ നടത്തിയ പരാമര്‍ശത്തിലെ ഒരു വാക്കുപോലും പോലും പിന്‍വലിക്കില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളപ്പാള്ളി നടേശന്‍ പറഞ്ഞഒ. താനൊരു മുസ്ലിം വിരോധിയല്ലെന്നും ആടിനെ പട്ടിയാക്കാനാണ് ചില മുസ്ലിം ലീഗ് നേതാക്കളുടെ ശ്രമമെന്നും അദേഹം തുറന്നടിച്ചു. സമുദായത്തിന്റെ പിന്നാക്കാവസ്ഥയാണ് താന്‍ പറഞ്ഞത്. പ്രസംഗത്തിന്റെ ഒരു ഭാഗം അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുകയാണ്. തന്നെ വര്‍ഗീയവാദിയാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ആരോപിച്ചു.

ഒരു ഹിന്ദുവിനെ എന്തുകൊണ്ടാണ് മുസ്ലിം ലീഗ് മലപ്പുറത്ത് സ്ഥാനാര്‍ഥിയാക്കുന്നില്ല. നീതിക്ക് വേണ്ടിയുള്ള യാചനയാണ് നടത്തിയത്. മലപ്പുറം ആരുടെയും സാമ്രാജ്യമല്ല. കഴിഞ്ഞ ദിവസത്തെ പരാമര്‍ശത്തിന്റെ പേരില്‍ ചിലര്‍ എന്റെ കോലം കത്തിച്ചു. എന്നാല്‍, ഇക്കാര്യത്തില്‍ തന്നെ കത്തിച്ചാലും വിരോധമില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

മലപ്പുറത്ത് എസ്എന്‍ഡിപിക്ക് ഒരു കോളജ് പോലുമല്ല. എന്നാല്‍, 17 കോളജുകളാണ് മുസ്ലിം സമുദായത്തിന് ഉള്ളത്. മലപ്പുറത്തെ എസ്എന്‍ഡിപിയുടെ ഒരു അണ്‍ എയ്ഡഡ് കോളജ് എയ്ഡഡാക്കാന്‍ നിരന്തരമായി അഭ്യര്‍ഥിച്ചിട്ടും അത് ചെയ്ത് തരാന്‍ യുഡിഎഫ് ഭരണകാലത്ത് തയാറായില്ല. തുടര്‍ന്നാണ് ലീഗുമായി വേര്‍പിരിയുന്നത്. മലപ്പുറത്തെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഭൂരിപക്ഷം ലീഗിലെ സമ്പന്നരുടെ കൈവശമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഭായി ഭായി ആയി നടന്നതിനുശേഷം വഞ്ചിക്കപ്പെട്ടപ്പോഴാണ് ഞാന്‍ മാറിയത്. അന്ന് കുഞ്ഞാലിക്കുട്ടിയുള്‍പ്പെടെയുള്ളവര്‍ തിരിച്ചു വിളിച്ചപ്പോള്‍ നിഷേധിക്കുകയായിരുന്നു. കാരണം യുഡിഎഫില്‍നിന്ന് നീതി കിട്ടിയില്ലെന്നു മാത്രമല്ല. ഞങ്ങള്‍ അപമാനിക്കപ്പെട്ടു. അന്നുമുതലാണ് ഞാന്‍ വര്‍ഗീയവാദിയായതും എതിര്‍ക്കപ്പെടാന്‍ തുടങ്ങിയതുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മലപ്പുറത്തെ നിലമ്പൂര്‍ എന്ന സ്ഥലം കുടിയേറ്റക്കാര്‍ ഏറെയുള്ള, മുസ്ലിംകളും ഹിന്ദുക്കളും ക്രിസ്ത്യാനികളും ഏതാണ്ട് സമാസമമുള്ള സ്ഥലമാണ്. ഈഴവ സമുദായത്തിന് ആ ജില്ലയില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനവും ഇല്ലെന്നു പറയുമ്പോള്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയുടെ കസേരയിലിരിക്കുന്ന തനിക്ക് തന്റെ സമുദായത്തെക്കുറിച്ചുള്ള പ്രയാസവും ദുഃഖവും മനസിലാക്കണം. ഈ ദുഃഖം പറയാന്‍ തുടങ്ങിയിട്ട് കുറേ നാളായി. പിന്നാക്ക സമുദായ മുന്നണിയെന്നും സംവരണ സമുദായ മുന്നണിയെന്നും പറഞ്ഞുകൊണ്ട് മുസ്ലിം ലീഗുമായി കെട്ടിപ്പിടിച്ച് സഹോദരരെപ്പോലെ മാര്‍ച്ച് നടത്തി സൗഹാര്‍ദത്തോടെ മുന്നോട്ടുപോയതാണ്. പക്ഷേ ഭരണത്തില്‍ വന്നിട്ട് യുഡിഎഫും ലീഗും ഞങ്ങള്‍ക്കായി ഒന്നും ചെയ്തില്ല. ഈ സമ്മേളനങ്ങളിലെല്ലാം എത്രയോ ലക്ഷം രൂപ എസ്എന്‍ഡിപിയെക്കൊണ്ട് മുടക്കിച്ചു.

അതേസമയം, മലപ്പുറം ജില്ലക്കെതിരെ പരാമര്‍ശം നടത്തിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ യൂത്ത് ലീഗ്. വര്‍ഗ്ഗീയ വിഷം ചീറ്റുന്ന വെള്ളാപ്പള്ളി നടേശനെ പിടിച്ചു കെട്ടാന്‍ വാവ സുരേഷിനെ വിളിക്കണമെന്ന് യൂത്ത് ലീഗ് നേതാവ് ഫാത്തിമ തഹ്ലിയ പറഞ്ഞു.

അയാളുടെ വീടിന് മുമ്പില്‍ വെള്ളാപ്പള്ളിയുണ്ട്, സൂക്ഷിക്കുക എന്ന് ബോര്‍ഡെഴുതി വെക്കണം.
വെള്ളാപ്പള്ളിയുടെ വിഷം ഏറ്റവര്‍ക്ക് ആന്റി വെനം ഇന്‍ജെക്ഷന്‍ നല്‍കണം.
ബി.ജെ.പിയെ പ്രീതിപ്പെടുത്തി കേസുകളില്‍ നിന്നും രക്ഷപ്പെടാന്‍ വര്‍ഗ്ഗീയത പറയുന്ന വെള്ളാപ്പള്ളിക്ക് എതിരെ സാംസ്‌കാരിക കേരളം ഒന്നടങ്കം ശബ്ദമുയര്‍ത്തണമെന്നും ഫാത്തിമ പറഞ്ഞു.

Latest Stories

പാകിസ്ഥാന് ഇനി വെള്ളവുമില്ല വിസയുമില്ല; പാക് നയതന്ത്രജ്ഞര്‍ ഉടന്‍ രാജ്യം വിടണം; ഭീകരരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം പാരിതോഷികം

MI VS SRH: ജസ്പ്രീത് ബുംറയ്ക്ക് ചരിത്ര നേട്ടം, ഹെന്റിച്ച് ക്ലാസന്റെ വിക്കറ്റ് നേടി താരം നേടിയത്, ഇതിഹാസം തന്നെയെന്ന്‌ ആരാധകര്‍, കയ്യടിച്ച് ഫാന്‍സ്‌

കൊല്ലത്ത് പ്ലാസ്റ്റിക് ഉരുക്കി ചേര്‍ത്ത് പലഹാര നിര്‍മ്മാണം; നാട്ടുകാര്‍ ഇടപെട്ട് കട പൂട്ടിച്ചു; പ്ലാസ്റ്റിക് ഉരുക്കി ചേര്‍ത്ത പലഹാരങ്ങള്‍ റെയില്‍വേ സ്റ്റേഷനിലേക്കുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍

MI VS SRH: 'ഉണ്ട ചോറിന് നന്ദി കാണിച്ചു', ഔട്ട് അല്ലാതിരുന്നിട്ടും ഡ്രസിങ് റൂമിലേക്ക് മടങ്ങി ഇഷാന്‍ കിഷന്‍, ഇവനിത് എന്ത് പറ്റിയെന്ന് ആരാധകര്‍, അഭിനന്ദിച്ച് മുംബൈ ടീം

പെഹല്‍ഗാമില്‍ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശിയുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു; രാമചന്ദ്രനെ കൊലപ്പെടുത്തിയത് മകളുടെ മുന്നില്‍ വച്ച്; സംസ്‌കാരം വെള്ളിയാഴ്ച ഇടപ്പള്ളി ശ്മശാനത്തില്‍

ടിആര്‍എഫ് ടോപ് കമാന്‍ഡറെ സൈന്യം വളഞ്ഞതായി റിപ്പോര്‍ട്ടുകള്‍; കുല്‍ഗാമില്‍ സംയുക്ത സൈന്യം ഏറ്റുമുട്ടല്‍ തുടരുന്നു

MI VS SRH: തലയോ, തലയൊക്കെ തീര്‍ന്ന്, ഹൈദരാബാദിന് കൂട്ടത്തകര്‍ച്ച, നടുവൊടിച്ച് മുംബൈ, വെടിക്കെട്ട് അടുത്ത കളിയിലാക്കാമെന്ന് ബാറ്റര്‍മാര്‍

MI VS SRH: പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് ഹാര്‍ദിക് പാണ്ഡ്യ, കറുത്ത ആം ബാന്‍ഡ് ധരിച്ച് കളിക്കാരും കമന്റേറ്റര്‍മാരും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു

തമിഴ്നാട്ടില്‍ ദളിതര്‍ക്ക് ക്ഷേത്ര പ്രവേശനം നിഷേധിച്ചതായി പരാതി; സംഭവം ഹിന്ദു റിലീജ്യസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്ഷേത്രത്തില്‍

പുതിയ എകെജി സെന്റര്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി; പഴയ ഓഫീസ് എകെജി പഠന ഗവേഷണ കേന്ദ്രമായി പ്രവര്‍ത്തിക്കും