പാപ്പാത്തിച്ചോലയിലെ കുരിശ് നീക്കിയ നടപടി ശരിയെന്ന് ശ്രീറാം വെങ്കിട്ടരാമന്‍; 'മൂന്നാറില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ടു'

പാപ്പാത്തിച്ചോലയിലെ കുരിശ് നീക്കിയതടക്കമുള്ള നടപടികള്‍ ശരിയെന്നുതന്നെയാണ് തന്റെ വിശ്വാസമെന്ന് എംപ്ലോയ്‌മെന്റ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍. കുറച്ചുകൂടി പക്വതയോടെ കൈകാര്യം ചെയ്യാമായിരുന്നു എന്ന് അഭിപ്രായപ്പെട്ടവരുണ്ട്. മൂന്നാറില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുണ്ടെന്നും ശ്രീറാം മനോരമ ന്യൂസ് ന്യൂസ്‌മേക്കര്‍ സംവാദത്തില്‍ പറഞ്ഞു.

നമ്മള്‍ ചെയ്ത കാര്യങ്ങള്‍ ടെ്ക്‌നിക്കലി കറക്ട് ആയിരിക്കും. എന്നാല്‍ കുറച്ചുകൂടി പക്വതയോടെ കൈകാര്യം ചെയ്യാമെന്നൊക്കെ പല വ്യാഖ്യാനങ്ങള്‍ ആളുകള്‍ക്കുണ്ട്. ഞാന്‍ ചെയ്തതിനെ പൂര്‍ണമായും ശരിയെന്നു തന്നെയാണ് വിശ്വസിക്കുന്നത്. ഒരിക്കലും ഞാനതില്‍ വിശ്വസിക്കുന്നില്ല.