അന്‍പത് പേര്‍ക്ക് ഒരുമിച്ച് ജോലി കിട്ടുന്ന ഒരു സ്ഥാപനം പോലും പാലായിലില്ല; വികസനം വേണമെങ്കില്‍ ബി.ജെ.പിക്ക് വോട്ടു ചെയ്യണമെന്നും ശ്രീധരന്‍പിള്ള

പാലാ ഉപതിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന് പി.എസ് ശ്രീധരന്‍പിള്ള. ഈ ഉപതിരഞ്ഞെടുപ്പില്‍ പ്രാദേശിക വികാരം മാത്രമായിരിക്കും അലയടിക്കുകയെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. സംസ്ഥാനത്തെ വികസനപ്രവര്‍ത്തനത്തില്‍ പിന്തള്ളപ്പെട്ടുപോയ മണ്ഡലമാണ് പാല. അന്‍പത് പേര്‍ക്ക് ഒരുമിച്ച് ജോലി കിട്ടുന്ന ഒരു സ്ഥാപനം പോലും പാലായിലില്ല. ഗ്രാമങ്ങളില്‍ ഒട്ടും വികസനമില്ല. ഇതൊക്കെ വിലയിരുത്തി ജനങ്ങള്‍ എന്‍.ഡി.എയ്ക്ക് വോട്ട് ചെയ്യുമെന്നാണ് വിശ്വാസമെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു.

ലോകത്തിന്റെ ഏത് ഭാഗത്ത് പോയാലും പാലാക്കാരെ കാണാന്‍ സാധിക്കും. എവിടെയും ചെന്ന് കൃഷി ചെയ്ത് വികസന ഭൂപടത്തില്‍ ഇടം പിടിക്കുന്നവരാണ് പാലാക്കാര്‍. ഏറ്റവും കുടുതല്‍ പേര്‍ പോകാന്‍ ആഗ്രഹിക്കുന്ന സ്ഥലമാണ് കശ്മീര്‍. അവിടേക്ക് പോകാന്‍ സൗകര്യമൊരുക്കിയത് മോഡി സര്‍ക്കാരാണ്. ഇതിനെ എതിര്‍ക്കുകയാണ് കോണ്‍ഗ്രസുകാരും സി.പി.എമ്മുകാരും ചെയ്തതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

എവിടെയും പോകാനും സ്ഥലം വാങ്ങാനും ചിന്തിക്കുന്ന ജനതയുള്ള പാലായെ സംബന്ധിച്ചടത്തോളം ഇത് നല്ല അവസരമാണ്. മോഡിയോട് ഇഴുകിച്ചേരാന്‍ ആഗഹിക്കുന്ന ജനങ്ങളെ സമാഹരിക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. പാലായിലെ ജനവിധി എന്‍.ഡി.എയ്ക്ക് അനുകൂലമാകും. എന്‍.ഡി.എയ്ക്ക് മറ്റ് സംഘടനകളുടെ പിന്തുണയും ഉണ്ടെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.

Latest Stories

ഒരു മോശം റെക്കോഡിന് പിന്നാലെ സ്വന്തമാക്കിയത് തകർപ്പൻ നേട്ടങ്ങൾ, ഒരൊറ്റ മത്സരം കൊണ്ട് സഞ്ജു നേടിയത് ആരും കൊതിക്കുന്ന റെക്കോഡുകൾ; ലിസ്റ്റ് ഇങ്ങനെ

അടി തുടങ്ങിയാൽ പിന്നെ മയമില്ല, സൗത്താഫ്രിക്ക ഇന്ന് കണ്ടത് മലയാളി വക മരണമാസ് ഷോ ; വിമർശകരുടെ മുന്നിൽ നെഞ്ചുവിരിച്ച് സഞ്ജു സാംസൺ

തൂക്കല്ല ഇത് കൊലതൂക്ക്, സഞ്ജുവിനും തിലകിനും മുന്നിൽ ഉത്തരമില്ലാതെ സൗത്താഫ്രിക്ക; ജോഹന്നാസ്ബർഗിൽ സിക്സർ മഴ

സാന്റിയാഗോ മാര്‍ട്ടിന്റെ ചെന്നൈ ഓഫീസില്‍ നിന്ന് പിടിച്ചെടുത്തത് 8.8 കോടി രൂപ; ഇഡി പരിശോധന നടത്തിയത് 20 കേന്ദ്രങ്ങളില്‍

പ്രായപൂര്‍ത്തിയായില്ലെങ്കില്‍ ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗം തന്നെ; കീഴ്‌ക്കോടതി വിധി ശരിവച്ച് ബോംബെ ഹൈക്കോടതി

കേരളത്തിന് മാത്രം സഹായമില്ല, നാം ഇന്ത്യയ്ക്ക് പുറത്തുള്ളവരാണോ? കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

മറാത്ത പിടിക്കും മഹാവികാസ് അഘാഡി

മഹാരാഷ്ട്രയില്‍ ഇക്കുറി ചിരി ബിജെപിയ്ക്കല്ല, ലോക്‌സഭ ആവര്‍ത്തിക്കപ്പെടും; മറാത്ത പിടിക്കും മഹാവികാസ് അഘാഡി

യുഡിഎഫിന് പിന്നാലെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് എല്‍ഡിഎഫും; കൈയ്യും കെട്ടി നോക്കിയിരിക്കാന്‍ സാധിക്കില്ലെന്ന് ടി സിദ്ധിഖ്

സൂക്ഷിച്ചില്ലെങ്കിൽ പണി പാളും, ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? യുവാക്കളിലും സർവ്വ സാധാരണമാകുന്ന പാൻക്രിയാറ്റിക് കാൻസർ