ഒറ്റ സീറ്റു പോലും നേടാനാകാതെ ബി.ജെ.പി; ശ്രീധരന്‍ പിള്ളയുടെ അദ്ധ്യക്ഷസ്ഥാനം തെറിച്ചേക്കും

ലോക്സഭ തിരഞ്ഞെടുപ്പില്‍ ദേശീയതലത്തില്‍ മികച്ച വിജയം നേടാന്‍ ബി.ജെ.പിക്ക് കഴിഞ്ഞെങ്കിലും കേരളത്തില്‍ ഒറ്റ സീറ്റു പോലും നേടാനാകാത്തതില്‍ കടുത്ത നിരാശയാണ് പാര്‍ട്ടിക്ക്. ഇത്തവണ കേരളത്തില്‍ നിന്നും ഒരു സീറ്റിലെങ്കിലും ജയിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് പൊലിഞ്ഞത്.

തിരുവനന്തപുരം മണ്ഡലത്തില്‍ കുമ്മനം രാജശേഖരന്‍ ജയിക്കുമെന്നായിരുന്നു ഒട്ടുമിക്ക എക്സിറ്റ് പോളുകളും പ്രവചിച്ചത്. എന്നാല്‍ തിരുവനന്തപുരം മണ്ഡലത്തിലെ നേമം നിയമസഭാ മണ്ഡലത്തില്‍ ഒഴികെ മറ്റൊരിടത്തും കുമ്മനത്തിന് മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല.

അപ്രതീക്ഷിത തിരിച്ചടിയാണ് കഴക്കൂട്ടത്തും, വട്ടിയൂര്‍കാവിലുമുണ്ടായത്. തിരുവനന്തപുരത്തെ മറ്റ് നിയമസഭാ മണ്ഡലങ്ങളില്‍ കുമ്മനം മൂന്നാം സ്ഥാനത്തേക്ക് പോയി.

മധ്യകേരളത്തില്‍ ബിജെപി വലിയ മുന്നേറ്റം പ്രതീക്ഷിച്ചിരുന്നു. ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഏറ്റവുമധികം ഉപയോഗിച്ചത് ഈ മേഖലയിലായിരുന്നു. എന്നാല്‍ എറണാകുളം, ഇടുക്കി, കോട്ടയം മണ്ഡലങ്ങളിലൊന്നും വലിയ നേട്ടമുണ്ടാക്കാനായില്ല. നേട്ടം പ്രതീക്ഷിച്ച തൃശൂരും പത്തനംതിട്ടയും ബി.ജെ.പിക്ക് നിരാശയാണ് സമ്മാനിച്ചത്.

വടക്കന്‍ മേഖലയിലും സ്ഥിതി മെച്ചമല്ല. കോഴിക്കോട് അല്‍പം വോട്ടു കൂടിയതാണ് ചെറിയ ആശ്വാസം. വടകരയില്‍ വോട്ടിംഗ് ശതമാനം കുറയുകയും ചെയ്തു.

ബി.ജെ.പിക്കു ലഭിക്കേണ്ടിയിരുന്ന വലിയൊരു ശതമാനം വോട്ടുകള്‍ യു.ഡി.എഫിലേക്ക് പോയെന്നും പാര്‍ട്ടി വിലയിരുത്തുന്നുണ്ട്. ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനോടുള്ള അമര്‍ഷം കോണ്‍ഗ്രസിന് വോട്ടായി ലഭിച്ചെന്നും പാര്‍ട്ടി വിലയിരുത്തുന്നു. ഇതോടെ സംഘടനാ തലത്തില്‍ അഴിച്ചുപണി വേണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. അതുകൊണ്ടു തന്നെ ശ്രീധരന്‍പിള്ളയ്ക്ക് അദ്ധ്യക്ഷസ്ഥാനം നഷ്ടമായേക്കും.

Latest Stories

ഒരു മോശം റെക്കോഡിന് പിന്നാലെ സ്വന്തമാക്കിയത് തകർപ്പൻ നേട്ടങ്ങൾ, ഒരൊറ്റ മത്സരം കൊണ്ട് സഞ്ജു നേടിയത് ആരും കൊതിക്കുന്ന റെക്കോഡുകൾ; ലിസ്റ്റ് ഇങ്ങനെ

അടി തുടങ്ങിയാൽ പിന്നെ മയമില്ല, സൗത്താഫ്രിക്ക ഇന്ന് കണ്ടത് മലയാളി വക മരണമാസ് ഷോ ; വിമർശകരുടെ മുന്നിൽ നെഞ്ചുവിരിച്ച് സഞ്ജു സാംസൺ

തൂക്കല്ല ഇത് കൊലതൂക്ക്, സഞ്ജുവിനും തിലകിനും മുന്നിൽ ഉത്തരമില്ലാതെ സൗത്താഫ്രിക്ക; ജോഹന്നാസ്ബർഗിൽ സിക്സർ മഴ

സാന്റിയാഗോ മാര്‍ട്ടിന്റെ ചെന്നൈ ഓഫീസില്‍ നിന്ന് പിടിച്ചെടുത്തത് 8.8 കോടി രൂപ; ഇഡി പരിശോധന നടത്തിയത് 20 കേന്ദ്രങ്ങളില്‍

പ്രായപൂര്‍ത്തിയായില്ലെങ്കില്‍ ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗം തന്നെ; കീഴ്‌ക്കോടതി വിധി ശരിവച്ച് ബോംബെ ഹൈക്കോടതി

കേരളത്തിന് മാത്രം സഹായമില്ല, നാം ഇന്ത്യയ്ക്ക് പുറത്തുള്ളവരാണോ? കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

മറാത്ത പിടിക്കും മഹാവികാസ് അഘാഡി

മഹാരാഷ്ട്രയില്‍ ഇക്കുറി ചിരി ബിജെപിയ്ക്കല്ല, ലോക്‌സഭ ആവര്‍ത്തിക്കപ്പെടും; മറാത്ത പിടിക്കും മഹാവികാസ് അഘാഡി

യുഡിഎഫിന് പിന്നാലെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് എല്‍ഡിഎഫും; കൈയ്യും കെട്ടി നോക്കിയിരിക്കാന്‍ സാധിക്കില്ലെന്ന് ടി സിദ്ധിഖ്

സൂക്ഷിച്ചില്ലെങ്കിൽ പണി പാളും, ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? യുവാക്കളിലും സർവ്വ സാധാരണമാകുന്ന പാൻക്രിയാറ്റിക് കാൻസർ