ശ്രീജിത്തിന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

അനുജന്റെ മരണത്തിനു ഉത്തരവാദികളായവര്‍ക്കു എതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്ത് നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. രണ്ടു വർഷത്തിലധികമായി  സെക്രട്ടേറിയറ്റിനു മുന്നില്‍ അനുജനായ ശ്രീജീവിന്റെ മരണത്തിനു ഉത്തരവാദികളായവരെ ശിക്ഷക്കണമെന്ന ആവശ്യവുമായി ശ്രീജിത്ത് സമരം നടത്തുകയാണ്. അനുകൂല വിധി വന്നാല്‍ ശ്രീജിത്ത് സമരം അവസാനിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

നിലവില്‍ കുറ്റാരോപിതരായ പൊലീസുകാര്‍ക്കു എതിരെ നടപടി സ്റ്റേ ചെയ്തു ഹൈക്കോടതി ഉത്തരവിട്ടുണ്ട്. ഈ സ്റ്റേ നീക്കം ചെയുകയും പൊലീസുകാര്‍ക്കതിരെ സിബിഐ അന്വേഷണത്തിനു ഉത്തരവ് നല്‍കുകയും വേണമെന്നാണ് ശ്രീജിത്തിന്റെ ആവശ്യം.

ശ്രീജിവിന്റെ മരണം പൊലീസ് നടത്തിയ കൊലപാതകമാണെന്നും പൊലീസ് കംപ്ലൈയിന്റ് അഥോറിറ്റി നേരത്തെ കണ്ടെത്തിയിരുന്നു. 774ദിവസത്തിലേറെയായി നീതി തേടി ശ്രീജിത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ സത്യാഗ്രഹ സമരം നടത്തുകയാണ്. നേരെത്ത സാമൂഹ്യ മാധ്യമങ്ങളിലൂടെ കേരളത്തിലെ വിവിധ പ്രദേശങ്ങളിലുളള ആയിരങ്ങള്‍ ശ്രീജിത്തിന് പിന്തുണയേകി തിരുവനന്തപുരത്ത് സമരപന്തലിൽ വന്നിരുന്നു. കേസ് അന്വേഷിക്കാന്‍ വേണ്ട എല്ലാ പിന്തുണയും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. പക്ഷേ സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിക്കുന്ന നിലപാട് എന്താണെന്നു തനിക്കറിയില്ലെന്ന് ശ്രീജിത്ത് പറഞ്ഞു.

Latest Stories

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്