ശ്രീ​റാം വെ​ങ്കി​ട്ട​രാമൻ തിരഞ്ഞെടുപ്പ് നിരീക്ഷകൻ; കമ്മീഷന് ​പരാതി

മാ​ധ്യ​മ​ പ്ര​വ​ർ​ത്ത​ക​ൻ കെ.​എം. ബ​ഷീ​റി​നെ കാ​റി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ ഒ​ന്നാം പ്ര​തി ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നെ ച​ട്ട​ങ്ങ​ള്‍ ലം​ഘി​ച്ച് തിര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​നാ​യി നി​യ​മി​ച്ച ന​ട​പ​ടിക്കെതിരെ പരാതി. ത​മി​ഴ്‌​നാ​ട്ടി​ലെ തി​രു​വൈ​ഗ ന​ഗ​ര്‍, എ​ഗ്​​മോ​ർ നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ​ശ്രീ​റാം വെ​ങ്കി​ട്ടരാമനെ നി​രീ​ക്ഷ​ണ​ ചു​മ​ത​ല ന​ല്‍കി​യ​ത്.

തി​ര​ഞ്ഞെ​ടു​പ്പ് കമ്മീഷന്റെ ച​ട്ട​ങ്ങ​ള്‍ മ​റി​ ക​ട​ന്നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ സി​റാ​ജ് ദി​ന​പ​ത്രത്തിന്റെ മാ​നേ​ജ്‌​മെൻറ്​ തി​ര​ഞ്ഞെ​ടു​പ്പ് കമ്മീഷ​നെ സ​മീ​പി​ച്ചു. സി​റാ​ജ് പ്ര​തി​നി​ധി എ. ​സൈ​ഫു​ദ്ദീ​ന്‍ ഹാ​ജി കേ​ന്ദ്ര തിര​ഞ്ഞെ​ടു​പ്പ് കമ്മീഷൻ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ ഉ​മേ​ഷ് സി​ന്‍ഹ, സം​സ്ഥാ​ന മു​ഖ്യ തി​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ടി​ക്കാ​റാം മീ​ണ, ചീ​ഫ്‌ സെ​ക്ര​ട്ട​റി വി.​പി. ജോ​യി എ​ന്നി​വ​ര്‍ക്കാ​ണ്​ പ​രാ​തി ന​ല്‍കി​യ​ത്.