മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമനെ ചട്ടങ്ങള്‍ ലംഘിച്ച് തിരഞ്ഞെടുപ്പ് നിരീക്ഷകനായി നിയമിച്ച നടപടിക്കെതിരെ പരാതി. തമിഴ്നാട്ടിലെ തിരുവൈഗ നഗര്‍, എഗ്മോർ നിയമസഭ മണ്ഡലങ്ങളിലാണ് ശ്രീറാം വെങ്കിട്ടരാമനെ നിരീക്ഷണ ചുമതല നല്‍കിയത്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടങ്ങള്‍ മറി കടന്നുള്ള നീക്കത്തിനെതിരെ സിറാജ് ദിനപത്രത്തിന്റെ മാനേജ്മെൻറ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. സിറാജ് പ്രതിനിധി എ. സൈഫുദ്ദീന് ഹാജി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ സെക്രട്ടറി ജനറല്‍ ഉമേഷ് സിന്‍ഹ, സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ, ചീഫ് സെക്രട്ടറി വി.പി. ജോയി എന്നിവര്‍ക്കാണ് പരാതി നല്‍കിയത്.