കേരള വര്‍മ കോളേജിന്റെ അമരത്ത് ഇനി ശ്രീക്കുട്ടന്‍; 38 വര്‍ഷങ്ങള്‍ക്ക് ശേഷം ചെയര്‍മാന്‍ സ്ഥാനം പിടിച്ചെടുത്ത് കെഎസ്‌യു

മുപ്പത്തിയെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം തൃശൂര്‍ ശ്രീ കേരള വര്‍മ കോളേജില്‍ കെഎസ്‌യുവിന് വിജയം. കെഎസ്‌യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍ ആണ് കോളേജ് യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. 38 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കെഎസ്‌യു ജനറല്‍ സീറ്റില്‍ വിജയിക്കുന്നത്. ഒരു വോട്ടിന്റെ വ്യത്യാസത്തിലാണ് കെഎസ്‌യു വിജയിച്ചത്.

പാലക്കാട് മുണ്ടൂര്‍ സ്വദേശിയായ ശ്രീക്കുട്ടന്‍ കാഴ്ച പരിമിതി നേരിടുന്ന വിദ്യാര്‍ത്ഥിയാണ്. അതേ സമയം കെഎസ്‌യുവിന്റെ വിജയത്തിന് പിന്നാലെ എസ്എഫ്‌ഐ റീക്കൗണ്ടിംഗ് ആവശ്യപ്പെട്ട് രംഗത്തെത്തി. എന്നാല്‍ റീക്കൗണ്ടിംഗ് നടക്കുന്നതിനിടെ കോളേജിലെ വൈദ്യുതി നിലച്ചത് തര്‍ക്കങ്ങള്‍ക്കിടയാക്കി.

എസ്എഫ്‌ഐ ബോധപൂര്‍വ്വം വൈദ്യുതി വിച്ഛേദിച്ചതാണെന്ന് കെഎസ്‌യു ഉള്‍പ്പെടെയുള്ള മറ്റ് വിദ്യാര്‍ത്ഥി യൂണിയനുകള്‍ ആരോപിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കോളേജില്‍ ശക്തമായ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു