ശ്രീനിവാസന്‍ വധക്കേസ് യുഎപിഎ പരിധിയിലുള്ളത്; അന്വേഷണത്തിനെതിരായ ഹര്‍ജി തള്ളണമെന്ന് എന്‍ഐഎ

പാലക്കാട് ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേസിലെ അന്വേഷണത്തിനെതിരായ ഹര്‍ജി തള്ളണമെന്ന് എന്‍ഐഎ സുപ്രീംകോടതിയില്‍. യുഎപിഎ ചുമത്തിയുള്ള അന്വേഷണത്തെ ന്യായീകരിച്ച് എന്‍ഐഎ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു.

ശ്രീനിവാസന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനയുണ്ട്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കുകയെന്ന പോപ്പുലര്‍ ഫ്രണ്ട് അജണ്ടയ്ക്ക് തടസം നില്‍ക്കുന്നവരെ ഇല്ലാതാക്കുന്നതാണ് അവരുടെ രീതി. ഇത്തരത്തില്‍ തടസം നില്‍ക്കുന്നവരുടെ പട്ടിക പോപ്പുലര്‍ ഫ്രണ്ട് തയ്യാറാക്കിയിട്ടുണ്ട്.

കൊല്ലപ്പെട്ട ശ്രീനിവാസന്‍ പട്ടികയിലെ ഒരാള്‍ മാത്രമാണെന്നും എന്‍ഐഎ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ഭീകര പ്രവര്‍ത്തനം നടത്താന്‍ ഇടപെടുന്ന പല രാജ്യാന്തര സംഘടനകളുമായും പോപ്പുലര്‍ ഫ്രണ്ടിന് ബന്ധമുണ്ട്. ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ യുഎപിഎയുടെ പരിധിയില്‍ വരുമെന്നും എന്‍ഐഎ വ്യക്തമാക്കുന്നു. എന്‍ഐഎ അന്വേഷണത്തിനെതിരെ കേസിലെ പ്രതി കരമന അഷറഫ് മൗലവി നല്‍കിയ ഹര്‍ജിയിലാണ് സത്യവാങ്മൂലം നല്‍കിയത്.

Latest Stories

മകളെ ഫോണിൽ വിളിക്കാനും സംസാരിക്കാനും രാഹുൽ സമ്മതിച്ചില്ല, ഫോൺ പൊട്ടിച്ചു കളഞ്ഞു; പന്തീരാങ്കാവ് യുവതിയുടെ അച്ഛൻ

യുകെയിലെ പള്ളിയില്‍ നിന്നും എന്നെ ബാന്‍ ചെയ്തു.. അവിടെ പ്രസംഗം ബയോളജി ക്ലാസ് എടുക്കുന്നത് പോലെ: നടി ലിന്റു റോണി

ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് കിട്ടാൻ പോകുന്നത് എട്ടിന്റെ പണി; കേസ് കൊടുത്ത് ഡോക്ടർ റോഷൻ രവീന്ദ്രൻ; സംഭവം ഇങ്ങനെ

പതിനെട്ടാം പടിയിൽ പൊലീസുകാരുടെ ഫോട്ടോഷൂട്ട്; പ്രതിഷേധത്തിന് പിന്നാലെ റിപ്പോർട്ട് തേടി എഡിജിപി

നിയമസഭാ തിരഞ്ഞെടുപ്പ്; മഹാരാഷ്ട്രയിൽ എണ്ണിയത് പോൾ ചെയ്തതിനെക്കാൾ അഞ്ച് ലക്ഷത്തിൽ അധികം വോട്ടുകളെന്ന് റിപ്പോർട്ട്

അർജൻ്റീനയുടെ ഇതിഹാസ താരം ഡീഗോ മറഡോണയുടെ ചരമവാർഷികത്തിൽ ഓർമ്മ പങ്കുവെച്ച് ലയണൽ മെസി

ആദിവാസി കുടിലുകൾ പൊളിച്ച സംഭവം; വനം വകുപ്പ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

ഇത് സെക്ഷ്വല്‍ ഫ്രസ്ട്രേഷന്‍, ഇവിടെയുള്ള ആളുകളില്‍ നിന്നും ഇതൊക്കെ തന്നെയാണ് പ്രതീക്ഷിച്ചത്..; ടോപ്‌ലെസ് രംഗം ലീക്കായതിന് പിന്നാലെ ദിവ്യ പ്രഭ

കൈഫോ യുവിയോ ഒന്നുമല്ല, ഇന്ത്യയ്ക്ക് വിശ്വസിക്കാന്‍ കഴിയുന്ന ഒരു ഫീല്‍ഡര്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് അയാളായിരുന്നു!

"ആരാധകരെ ശാന്തരാകുവീൻ, ഈ വിജയം ഞാൻ നിങ്ങൾക്ക് സമർപ്പിക്കുന്നു": ക്രിസ്റ്റ്യാനോ റൊണാൾഡോ