എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് മൂന്നൂ മുതല്‍; ഹയര്‍ സെക്കന്‍ഡറി മാര്‍ച്ച് ആറ് മുതല്‍; ഒന്നു മുതല്‍ ഒന്‍പത് വരെയുളള വാര്‍ഷിക പരീക്ഷകള്‍ ഫെബ്രുവരിയില്‍; കലണ്ടര്‍ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഈ അധ്യയന വര്‍ഷത്തെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയാണ് പരീക്ഷാതീയതികള്‍ പ്രഖ്യാപിച്ചത്. മാര്‍ച്ച് മൂന്ന് മുതല്‍ 26 വരെയാണ് എസ്എസ്എല്‍സി പരീക്ഷ നടക്കുക. രാവിലെ 9.30 മുതല്‍ പരീക്ഷകള്‍ ആരംഭിക്കും. ഫെബ്രുവരി 17 മുതല്‍ എസ്എസ്എല്‍സി മോഡല്‍ പരീക്ഷ നടക്കും.

മാര്‍ച്ച് ആറു മുതല്‍ 29 വരെ ഹയര്‍ സെക്കന്‍ഡറി പരീക്ഷയും നടത്തും. 2025 മേയ് മൂന്നാം വാരത്തിന് മുമ്പ ഫലപ്രഖ്യാപനമുണ്ടാകും. ഏപ്രില്‍ എട്ടിന് മൂല്യനിര്‍ണയ ക്യാമ്പുകള്‍ ആരംഭിക്കും. ഒന്ന് മുതല്‍ ഒമ്പത് വരെ ക്ലാസുകളിലേക്കുള്ള പരീക്ഷ ഫെബ്രുവരി അവസാനം തുടങ്ങുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

എസ്.എസ്.എല്‍.സി പരീക്ഷ 2025

2025 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 3 മുതല്‍ 26 വരെ നടക്കും. മാര്‍ച്ച് 3, തിങ്കള്‍, രാവിലെ 9.30 മുതല്‍ 12.15 വരെ രണ്ടാം ഭാഷ ഇംഗ്ലീഷ്, മാര്‍ച്ച് 5 ബുധന്‍, രാവിലെ 9.30 മുതല്‍ 11.15 വരെ – ഒന്നാംഭാഷ പാര്‍ട്ട് 1 മലയാളം/ തമിഴ്/ കന്നട/ ഉറുദു/ ഗുജറാത്തി/ അഡീഷണല്‍ ഇംഗ്ലീഷ്/ അഡീഷണല്‍ ഹിന്ദി/ സംസ്‌കൃതം (അക്കാഡമിക്)/ സംസ്‌കൃതം ഓറിയന്റല്‍ ഒന്നാം പേപ്പര്‍ (സംസ്‌കൃതം സ്‌കൂളുകള്‍ക്ക്) അറബിക് (അക്കാഡമിക്)/അറബിക് ഓറിയന്റല്‍ ഒന്നാം പേപ്പര്‍ (അറബിക് സ്‌കൂളുകള്‍ക്ക്), മാര്‍ച്ച് 7, വെള്ളി, രാവിലെ 9.30 മുതല്‍ 11.15 വരെ – ഒന്നാം ഭാഷ പാര്‍ട്ട് 2 – മലയാളം/ തമിഴ്/ കന്നട/ സ്‌പെഷ്യല്‍ ഇംഗ്ലീഷ്/ ഫിഷറീസ് സയന്‍സ് (ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂളുകള്‍ക്ക്)/ അറബിക് ഓറിയന്റല്‍ രണ്ടാം പേപ്പര്‍ (അറബിക് സ്‌കൂളുകള്‍ക്ക്)/ സംസ്‌കൃതം ഓറിയന്റല്‍ രണ്ടാം പേപ്പര്‍ (സംസ്‌കൃതം സ്‌കൂളുകള്‍ക്ക്), മാര്‍ച്ച് 10 തിങ്കള്‍, രാവിലെ 9.30 മുതല്‍ 12.15 വരെ – ഗണിതശാസ്ത്രം, മാര്‍ച്ച് 17, തിങ്കള്‍, രാവിലെ 9.30 മുതല്‍ 12.15 വരെ – സോഷ്യല്‍ സയന്‍സ്, മാര്‍ച്ച് 19, ബുധന്‍, രാവിലെ 9.30 മുതല്‍ 11.15 വരെ – മൂന്നാം ഭാഷ ഹിന്ദി/ ജനറല്‍ നോളജ്, മാര്‍ച്ച് 21 വെള്ളി, രാവിലെ 9.30 മുതല്‍ 11.15 വരെ – ഊര്‍ജ്ജതന്ത്രം, മാര്‍ച്ച് 24 തിങ്കള്‍, രാവിലെ 9.30 മുതല്‍ 11.15 വരെ- രസതന്ത്രം, മാര്‍ച്ച് 26 ബുധന്‍, രാവിലെ 9.30 മുതല്‍ 11.15 വരെ – ജീവശാസ്ത്രം.

2025 മാര്‍ച്ചില്‍ നടക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസ്സ് മൂല്യനിര്‍ണ്ണയം 72 ക്യാമ്പുകളില്‍ നടക്കും. മൂല്യനിര്‍ണ്ണയ ക്യാമ്പുകള്‍ ഏപ്രില്‍ 8 ന് ആരംഭിച്ച് 28 ന് അവസാനിക്കും. മെയ് മൂന്നാംവാരത്തിനുള്ളില്‍ എസ്.എസ്.എല്‍.സി പരീക്ഷകളുടെ ഫല പ്രഖ്യാപനം നടത്തും.

ഒന്നും രണ്ടും വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് 2025

ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷം മൊത്തം പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം 3,87,081. ഹയര്‍ സെക്കന്ററി രണ്ടാം വര്‍ഷം മൊത്തം പ്രവേശനം നേടിയത് 3,84,030. 2025 ലെ ഹയര്‍ സെക്കന്ററി ഒന്നാം വര്‍ഷ പൊതു പരീക്ഷകള്‍ മാര്‍ച്ച് 6 മുതല്‍ മാര്‍ച്ച് 29 വരെ നടക്കും.

2024 ല്‍ നടന്ന ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി

പരീക്ഷകള്‍ നടത്തുന്നത് ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയോടൊപ്പം അതേ ടൈംടേബിളിലാണ്. ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷ പൊതു പരീക്ഷകള്‍ 2025 മാര്‍ച്ച് 3 മുതല്‍ മാര്‍ച്ച് 26 വരെ നടക്കും. ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ ഉത്തരക്കടലാസ്സ് മൂല്യനിര്‍ണ്ണയം നടത്താനായി സ്‌കീം ഫൈനലൈസേഷന്‍ 2025 മാര്‍ച്ച് 28, ഏപ്രില്‍ 8 എന്നീ രണ്ട് ഘട്ടങ്ങളിലായി നടക്കും.

2025 ഏപ്രില്‍ 11 ന് ഒന്നാം വര്‍ഷ ഹയര്‍ സെക്കന്ററി പരീക്ഷകളുടെ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി പരീക്ഷകളുടെ മൂല്യനിര്‍ണ്ണയമാണ് ആദ്യം ആരംഭിക്കുന്നത്. അതിനു ശേഷം രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ മൂല്യനിര്‍ണ്ണയവും തുടര്‍ന്ന് ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ മൂല്യനിര്‍ണ്ണയവും നടക്കും.

പരീക്ഷകള്‍ സുഗമമായി നടത്തുന്നതിന് ഇന്‍വിജിലേഷന്‍/ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് ഡ്യൂട്ടിയ്ക്കായി 25,000 അധ്യാപകരുടെ സേവനം പരീക്ഷാ ദിവസങ്ങളില്‍ അനിവാര്യമാണ്. ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ ഉത്തരക്കടലാസ്സ് മൂല്യനിര്‍ണ്ണയം നിശ്ചയിച്ചിരിയ്ക്കുന്ന 2025 ഏപ്രില്‍ 11 മുതല്‍ ആണ്. 26,000 ത്തിലധികം അധ്യാപകരുടെ സേവനം ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു.

ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍

എല്ലാ ഒന്നാം വര്‍ഷ ഹയര്‍ സെക്കന്ററി പരീക്ഷകളും ആരംഭിക്കുന്നത് ഉച്ചയ്ക്ക് ശേഷമാണ്. മാര്‍ച്ച് 6, വ്യാഴം – പാര്‍ട്ട് 2 ലാംഗ്വേജ്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, മാര്‍ച്ച് 11, ചൊവ്വ – ഹോംസയന്‍സ്, ഗാന്ധിയന്‍ സ്റ്റഡീസ്, ഫിലോസഫി, ജേണലിസം, കമ്പ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്‌സ്, മാര്‍ച്ച് 15, ശനി – കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആന്റ് കള്‍ച്ചര്‍, ബിസ്സിനസ്സ് സ്റ്റഡീസ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ,മാര്‍ച്ച് 18, ചൊവ്വ – ജ്യോഗ്രഫി, മ്യൂസിക്, സോഷ്യല്‍ വര്‍ക്ക്, ജിയോളജി, അക്കൗണ്ടന്‍സി, മാര്‍ച്ച് 20, വ്യാഴം – ബയോളജി, ഇലക്ട്രോണിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്‌കൃത സാഹിത്യ, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഇംഗ്ലീഷ് ലിറ്ററേച്ചര്‍, മാര്‍ച്ച് 22, ശനി-ഫിസിക്‌സ്, സോഷ്യോളജി, ആന്ത്രോപോളജി, മാര്‍ച്ച് 25, ചൊവ്വ – ഗണിതം, പാര്‍ട്ട് 3 ലാംഗ്വേജസ്, സംസ്‌കൃത ശാസ്ത്ര, സൈക്കോളജി, മാര്‍ച്ച് 27, വ്യാഴം – ഇക്കണോമിക്‌സ്, ഇലക്ട്രോണിക് സിസ്റ്റംസ്, മാര്‍ച്ച് 29, ശനി – പാര്‍ട്ട് 1 ഇംഗ്ലീഷ്.

രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍

എല്ലാ പരീക്ഷകളും ആരംഭിക്കുന്നത് ഉച്ചയ്ക്ക് ശേഷമാണ്. മാര്‍ച്ച് 3, തിങ്കള്‍ – പാര്‍ട്ട് 1 ഇംഗ്ലീഷ്, മാര്‍ച്ച് 5, ബുധന്‍ – ഫിസിക്‌സ്, സോഷ്യോളജി, ആന്ത്രോപോളജി, മാര്‍ച്ച് 7, വെള്ളി – ബയോളജി, ഇലക്ട്രോണിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്‌കൃത സാഹിത്യ, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഇംഗ്ലീഷ് ലിറ്ററേച്ചര്‍, മാര്‍ച്ച് 10, തിങ്കള്‍ – കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആന്‍ഡ് കള്‍ച്ചര്‍, ബിസ്സിനസ്സ് സ്റ്റഡീസ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, മാര്‍ച്ച് 17, തിങ്കള്‍ – ഗണിതം, പാര്‍ട്ട് 3 ലാംഗ്വേജ്‌സ്, സംസ്‌കൃത ശാസ്ത്രം, സൈക്കോളജി, മാര്‍ച്ച് 19, ബുധന്‍ – പാര്‍ട്ട് 2 ലാംഗ്വേജ്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, മാര്‍ച്ച് 21, വെള്ളി – ഇക്കണോമിക്‌സ്, ഇലക്ട്രോണിക് സിസ്റ്റംസ്, മാര്‍ച്ച് 24, തിങ്കള്‍ – ജ്യോഗ്രഫി, മ്യൂസിക്, സോഷ്യല്‍ വര്‍ക്ക്, ജിയോളജി, അക്കൗണ്ടന്‍സി, മാര്‍ച്ച് 26, ബുധന്‍ – ഹോം സയന്‍സ്, ഗാന്ധിയന്‍ സ്റ്റഡീസ്, ഫിലോസഫി, ജേര്‍ണലിസം, കമ്പ്യൂട്ടര്‍ സെയന്‍സ്, സ്റ്റാറ്റിസ്റ്റിക്‌സ്.

വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം

ഒന്നാം വര്‍ഷം പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം 28,012 രണ്ടാം വര്‍ഷം പഠിക്കുന്ന കുട്ടികളുടെ എണ്ണം 27,405. ഒന്നാം വര്‍ഷ തിയറി പരീക്ഷ 2025 മാര്‍ച്ച് 6 ന് തുടങ്ങി മാര്‍ച്ച് 29 ന് അവസാനിക്കും. രണ്ടാം വര്‍ഷ തിയറി പരീക്ഷ 2025 മാര്‍ച്ച് 3 ന് തുടങ്ങി മാര്‍ച്ച് 26 ന് അവസാനിക്കും. രണ്ടാം വര്‍ഷ എന്‍.എസ്.ക്യു.എഫ് വൊക്കേഷണല്‍ പ്രായോഗിക പരീക്ഷ 2025 ജനുവരി 15 ന് ആരംഭിച്ച് ഫെബ്രുവരി 24 വരെ നടക്കും. രണ്ടാം വര്‍ഷ നോണ്‍ വൊക്കേഷണല്‍ പ്രായോഗിക പരീക്ഷ 2025 ജനുവരി 22 ന് ആരംഭിച്ച് ഫെബ്രുവരി 14 ന് അവസാനിക്കും. ആകെ പരീക്ഷാ സെന്ററുകളുടെ എണ്ണം 389. ആകെ മൂല്യനിര്‍ണ്ണയ ക്യാമ്പുകളുടെ എണ്ണം 8. സ്‌ക്രൈബിനെ ആവശ്യമുള്ള വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ചു നല്‍കുന്നതിനുള്ള ഉത്തരവ് അതാത് മേഖലാ അസിസ്റ്റന്റ് ഡയറക്ടര്‍മാരുടെ ഓഫീസില്‍ നിന്നും നല്‍കും. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അതാത് ഡി.ഇ.ഒ ഓഫീസില്‍ നിന്നും സ്‌ക്രൈബിനെ വിദ്യാര്‍ഥികള്‍ക്ക് ഏര്‍പ്പാട് ചെയ്യും. ഭിന്നശേഷി വിദ്യാര്‍ഥികളുടെ എണ്ണം 1028 ആണ്.

ഒന്നാം വര്‍ഷ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാ തീയതികള്‍

എല്ലാ പരീക്ഷകളും ഉച്ചയ്ക്ക് ശേഷം ആരംഭിക്കും. 2025 മാര്‍ച്ച് 6, വ്യാഴം – എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ്, 2025 മാര്‍ച്ച് 11, ചൊവ്വ – വൊക്കേഷണല്‍ തിയറി, മാര്‍ച്ച് 15, ശനി – കെമിസ്ട്രി, ഹിസ്റ്ററി, ബിസ്സിനസ്സ് സ്റ്റഡീസ് മാര്‍ച്ച് 18, ചൊവ്വ – ജ്യോഗ്രഫി, അക്കൗണ്ടന്‍സി മാര്‍ച്ച് 20, വ്യാഴം – ബയോളജി, മാനേജ്മെന്റ്, മാര്‍ച്ച് 22, ശനി -ഫിസിക്‌സ്, മാര്‍ച്ച് 25, ചൊവ്വ – ഗണിതം, മാര്‍ച്ച് 27, വ്യാഴം – ഇക്കണോമിക്‌സ്, മാര്‍ച്ച് 29, ശനി – പാര്‍ട്ട് 1 ഇംഗ്ലീഷ്.

രണ്ടാം വര്‍ഷ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാ തീയതികള്‍

എല്ലാ പരീക്ഷകളും ഉച്ചയ്ക്ക് ശേഷം ആരംഭിക്കും. 2025 മാര്‍ച്ച് 3, തിങ്കള്‍ -പാര്‍ട്ട് 1 ഇംഗ്ലീഷ്, മാര്‍ച്ച് 5, ബുധന്‍ – ഫിസിക്‌സ്, മാര്‍ച്ച് 7, വെള്ളി – ബയോളജി, മാനേജ്മെന്റ്, മാര്‍ച്ച് 10, തിങ്കള്‍ – കെമിസ്ട്രി, ഹിസ്റ്ററി, ബിസ്സിനസ്സ് സ്റ്റഡീസ്, മാര്‍ച്ച് 17, തിങ്കള്‍ – ഗണിതം, മാര്‍ച്ച് 19, ബുധന്‍- എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ്, മാര്‍ച്ച് 21, വെള്ളി – ഇക്കണോമിക്‌സ്, മാര്‍ച്ച് 24, തിങ്കള്‍ – ജ്യോഗ്രഫി, അക്കൗണ്ടന്‍സി, മാര്‍ച്ച് 26, ബുധന്‍- വൊക്കേഷണല്‍ തിയറി.

ഒന്നു മുതല്‍ ഒന്‍പത് വരെയുളള വാര്‍ഷിക പരീക്ഷകള്‍

എച്ച്.എസ്. അറ്റാച്ച്ഡ് എല്‍.പി. വിഭാഗം പരീക്ഷ 2025 ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 27 വരെ നടത്തും. എച്ച്.എസ്. അറ്റാച്ച്ഡ് യു.പി. വിഭാഗം പരീക്ഷ 2025 ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 27 വരെ നടത്തും. ഹൈസ്‌കൂള്‍ വിഭാഗം എട്ടാം ക്ലാസ്സിലെ പരീക്ഷ 2025 ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് 20 വരെ നടത്തും. ഒമ്പതാം ക്ലാസ്സിലെ പരീക്ഷ 2025 ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് 27 വരെ നടത്തും

Latest Stories

തൂക്കല്ല ഇത് കൊലതൂക്ക്, സഞ്ജുവിനും അഭിഷേകിനും മുന്നിൽ ഉത്തരമില്ലാതെ സൗത്താഫ്രിക്ക; ജോഹന്നാസ്ബർഗിൽ സിക്സർ മഴ

സാന്റിയാഗോ മാര്‍ട്ടിന്റെ ചെന്നൈ ഓഫീസില്‍ നിന്ന് പിടിച്ചെടുത്തത് 8.8 കോടി രൂപ; ഇഡി പരിശോധന നടത്തിയത് 20 കേന്ദ്രങ്ങളില്‍

പ്രായപൂര്‍ത്തിയായില്ലെങ്കില്‍ ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗം തന്നെ; കീഴ്‌ക്കോടതി വിധി ശരിവച്ച് ബോംബെ ഹൈക്കോടതി

കേരളത്തിന് മാത്രം സഹായമില്ല, നാം ഇന്ത്യയ്ക്ക് പുറത്തുള്ളവരാണോ? കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

മറാത്ത പിടിക്കും മഹാവികാസ് അഘാഡി

മഹാരാഷ്ട്രയില്‍ ഇക്കുറി ചിരി ബിജെപിയ്ക്കല്ല, ലോക്‌സഭ ആവര്‍ത്തിക്കപ്പെടും; മറാത്ത പിടിക്കും മഹാവികാസ് അഘാഡി

യുഡിഎഫിന് പിന്നാലെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് എല്‍ഡിഎഫും; കൈയ്യും കെട്ടി നോക്കിയിരിക്കാന്‍ സാധിക്കില്ലെന്ന് ടി സിദ്ധിഖ്

സൂക്ഷിച്ചില്ലെങ്കിൽ പണി പാളും, ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? യുവാക്കളിലും സർവ്വ സാധാരണമാകുന്ന പാൻക്രിയാറ്റിക് കാൻസർ

പതിനഞ്ച് പുതുമുഖങ്ങളുമായി സന്തോഷ് ട്രോഫിക്കായുള്ള കേരള ടീം പ്രഖ്യാപിച്ചു; ക്യാപ്റ്റൻ സഞ്ജു

എസ്ഡിപിഐയുടെ നോട്ടീസുമായി ബിനീഷ് കോടിയേരി; കോണ്‍ഗ്രസ്-ബിജെപി കൂട്ടുകെട്ട് ആരോപിച്ച് ഫേസ്ബുക്ക് പോസ്റ്റ്