എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 31ന് ആരംഭിക്കും; ഹയര്‍സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് 30ന്

2021-22 വര്‍ഷത്തെ പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് മാര്‍ച്ച് 31 മുതലായിരിക്കും ഇത്തവണത്തെ എസ്.എസ്.എല്‍.സി പരീക്ഷകള്‍ ആരംഭിക്കുക. മാർച്ച് 31 ന് ആരംഭിക്കുന്ന പരീക്ഷ ഏപ്രില്‍ 29 വരെ നടക്കും. പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച് മുതല്‍ 19 വരെ നടക്കും. മോഡല്‍ പരീക്ഷ മാര്‍ച്ച് 21 മുതല്‍ 25 വരെയായിരിക്കും.

ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷകൾ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെ നടക്കും. പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 15 വരെയായിരിക്കും. കാസർഗോട് വെച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് ഷെഡ്യൂൾ പ്രഖ്യാപിച്ചത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ക്ലാസുകൾ വൈകിത്തുടങ്ങിയതിനാൽ മുഴുവൻ പാഠഭാഗങ്ങളും പരീക്ഷക്കുണ്ടാകില്ല. പാഠഭാഗങ്ങളിലെ 60 ശതമാനം ഫോക്കസ് ഏരിയയായി നേരത്തെ നിശ്ചയിച്ചിരുന്നു. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമുള്ള ഫോക്കസ് ഏരിയയിൽ നിന്നായിരിക്കും ചോദ്യങ്ങൾ. അതേസമയം ജെന്‍ഡര്‍ ന്യൂട്രൽ യൂണിഫോം സംസ്ഥാന വ്യാപകമാക്കാൻ ഉദ്ദേശ്യമില്ലെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

Latest Stories

ബിജെപി തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈയും ഹിന്ദു സംഘടനാ നേതാക്കളും അറസ്റ്റില്‍

ഒബാമയുടെ ഫേവറിറ്റ് സിനിമ, 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' കാണൂ..; റെക്കമെന്‍ഡ് ചെയ്ത് ട്വീറ്റ്

എംവി ഗോവിന്ദന്റെ കാര്‍ അപകടത്തിൽ പെട്ടു

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പക്കെതിരെ അറസ്റ്റ് വാറണ്ട്

സുരേഷ് ഗോപി അംബുലൻസ് ദുരുപയോഗം ചെയ്തെന്ന പരാതിയിൽ നടപടി; വരാഹി സിഇഒ അഭിജിത്തിനെ ചോദ്യം ചെയ്യാൻ വിളിച്ചു

അന്ന് മുഴുവൻ ഞങ്ങൾ ഒരുമിച്ച് ഉണ്ടായിരുന്നു, എന്നിട്ടും അവൻ ഒരു സൂചന പോലും...;സഹതാരത്തെക്കുറിച്ച് രവീന്ദ്ര ജഡേജ

പോക്സോ കേസ് പ്രതി പൊലീസ് സ്റ്റേഷനിൽ നിന്ന് ചാടിപ്പോയി

"വിരമിച്ച് കഴിഞ്ഞ് എന്നെ ധോണി വിളിച്ചതേയില്ല"; എം എസ് ധോണി ചെയ്തത് മോശമായ പ്രവർത്തിയെന്ന് ആരാധകർ

പുഷ്പ 2 ഒ.ടി.ടിയില്‍! പ്രതികരിച്ച് നിര്‍മ്മാതാക്കള്‍

ഇതിഹാസ റെസ്റ്റ്ലർ റെയ് മിസ്റ്റീരിയോ സീനിയർ അന്തരിച്ചു