എസ്എസ്എല്‍സി, പ്ലസ് ടു, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇന്ന് ആരംഭിക്കും. 4,27,021 വിദ്യാര്‍ഥികളാണ് റഗുലര്‍ വിഭാഗത്തില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. സംസ്ഥാനത്ത് 2,964 കേന്ദ്രത്തിലും ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രത്തിലും ഗള്‍ഫ്‌മേഖലയിലെ ഏഴു കേന്ദ്രത്തിലുമാണ് പരീക്ഷ. 26-ന് അവസാനിക്കും.
ഹയര്‍ സെക്കന്‍ഡറി രണ്ടാംവര്‍ഷ പരീക്ഷകള്‍ ഇന്ന് ആരംഭിച്ച് 26ന് അവസാനിക്കും. ഒന്നാംവര്‍ഷ പരീക്ഷ വ്യാഴാഴ്ച ആരംഭിക്കും. 2024ല്‍ നടന്ന ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷകളും നടത്തും. ഉച്ചയ്ക്കുശേഷമാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷ. 29ന് നടക്കുന്ന ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി ഇംഗ്ലീഷ് പരീക്ഷയുടെ സമയം രാവിലെ 9.30 മുതല്‍ 12.15 വരെയായി പുനഃക്രമീകരിച്ചു. ഒന്നും രണ്ടും വര്‍ഷങ്ങളിലായി ആകെ 11,74,409 കുട്ടികള്‍ പരീക്ഷ എഴുതുന്നു.
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി രണ്ടാംവര്‍ഷ പരീക്ഷ ഇന്നം ഒന്നാംവര്‍ഷ പരീക്ഷ വ്യാഴാഴ്ചയും തുടങ്ങും. ഒന്നാംവര്‍ഷ പരീക്ഷയ്ക്ക് റഗുലര്‍ വിഭാഗത്തില്‍ 26,831പേരും ഇംപ്രൂവ്‌മെന്റിന് 22,740പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രണ്ടാംവര്‍ഷ പൊതു പരീക്ഷയ്ക്ക് 28,587പേരാണ് രജിസ്റ്റര്‍ ചെയ്തത്.