ഗുരുവായൂരപ്പന് സ്വര്‍ണ്ണ കിരീടവുമായി തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ; ദീര്‍ഘനാളത്തെ വഴിപാടെന്ന് ദുര്‍ഗ സ്റ്റാലിന്‍

തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ ദുര്‍ഗ ഗുരുവായൂരപ്പന് സ്വര്‍ണ്ണ കിരീടം സമര്‍പ്പിച്ചു. ഇതിനായി കാല്‍ കിലോ തൂക്കമുള്ള സ്വര്‍ണക്കിരീടം ഇന്നലെ ക്ഷേത്ര ഗോപുരത്തില്‍ എത്തിച്ചിരുന്നു. കിരീടത്തിന്റെ സമര്‍പ്പണം ഇന്ന് രാവിലെ 11ന് നടന്നു. ചടങ്ങില്‍ സ്റ്റാലിന്റെ ഭാര്യ ദുര്‍ഗ സ്റ്റാലിന്‍ പങ്കെടുത്തു. 32 പവനോളമാണ് കിരീടത്തിന്റെ തൂക്കം. ഏകദേശം 14 ലക്ഷം രൂപവില വരും ഇതിന്.

കോയമ്പത്തൂരിലുള്ള വ്യവസായിയുടെ സഹായത്തോടെയാണ് ദുര്‍ഗ സ്വര്‍ണകിരീടം സമര്‍പ്പിച്ചത്. കിരീടത്തിനുള്ള അളവും മറ്റും ക്ഷേത്രത്തില്‍നിന്ന് നേരത്തെ വാങ്ങിയിരുന്നു. ക്ഷേത്രത്തില്‍ അരച്ച് ബാക്കി വന്ന തേയ ചന്ദന മുട്ടികള്‍ അരയ്ക്കുന്നതിന് പ്രത്യേകം നിര്‍മിച്ച മെഷീനും ദുര്‍ഗ സ്റ്റാലിന്‍ ക്ഷേത്രത്തിന് സമര്‍പ്പിച്ചു. ദീര്‍ഘനാളായുള്ള വഴിപാടാണ് ഇതെന്ന ദുര്‍ഗ സ്റ്റാലിന്‍ പറഞ്ഞു.
ഇന്ന് രാവിലെ ഗുരുവായൂരിലെത്തിയ ദുര്‍ഗ സ്റ്റാലിന്‍ ഉച്ചയോടെയാണ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്.

Latest Stories

കനത്ത മഴ, അഞ്ച് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാന്‍; വീണ്ടും പദവി ഏറ്റെടുത്ത് സാം പിത്രോദ

പെന്‍ഷന്‍ വിതരണം നാളെ മുതല്‍; അനുവദിച്ചത് 900 കോടി രൂപ

ഒരൊറ്റ ഓവർ വഴങ്ങിയ 43 റൺസ്, നാണക്കേടിന്റെ റെക്കോഡുമായി ഒലി റോബിൻസൺ; വീഡിയോ കാണാം

ബെര്‍ത്ത് വീണ് മലയാളി മരിച്ച സംഭവം; അപകട കാരണം ബെര്‍ത്ത് കൃത്യമായി ലോക്ക് ചെയ്യാതിരുന്നതെന്ന് റെയില്‍വേ

ആ മിന്നും സ്‌ട്രൈക്കർ ഇനി ചെൽസിയുടെ പാളയത്തിൽ, തകർപ്പൻ നീക്കമെന്ന് ആരാധകർ

T20 WORLDCUP 2024: അവൻ ബാറ്റ് ചെയ്യുന്നത് കാണുന്നത് ഏറ്റവും വലിയ വിനോദം, സൂപ്പർ താരത്തെക്കുറിച്ച് വിരേന്ദർ സെവാഗ്

പ്രജ്വല്‍ രേവണ്ണ ജയിലില്‍ തന്നെ; ജാമ്യം നിഷേധിച്ച് പ്രത്യേക കോടതി

വീടിന്റെ പേര് രാമായണം, അച്ഛന്‍ ശത്രുഘ്‌നന്‍, ലക്ഷ്മണനും ലവും ഖുശും ഒക്കെ വീട്ടിലുണ്ട്: സൊനാക്ഷി സിന്‍ഹ

പോസ്റ്റ് അപ്പോക്കാലിപ്റ്റിക് ഡിസ്‌റ്റോപ്പിയന്‍ വേള്‍ഡ് എന്നൊക്കെ പറഞ്ഞപ്പോൾ എനിക്കൊന്നും മനസിലായില്ല: അനാർക്കലി മരിക്കാർ