കെ- റെയില്‍ പദ്ധതിക്ക് സ്ഥലമേറ്റെടുക്കാന്‍ 2000 കോടി അനുവദിച്ചു

കെ റെയില്‍ പദ്ധതിക്ക് സ്ഥലമേറ്റെടുക്കാന്‍ കിഫ്ബിയില്‍ നിന്നും പ്രാഥമികമായി 2000 കോടി അനുവദിച്ചു. ഇടുക്കി, വയനാട്, കാസര്‍കോട് എയര്‍ സ്ട്രിപ്പുകള്‍ക്ക് 4.5 കോടിയും ശബരിമല ഗ്രീന്‍ഫില്‍ഡ് വിമാനത്താവളത്തിന്റെ ഡിപിആര്‍ തയ്യാറാക്കാന്‍ രണ്ട് കോടിയും അനുവദിച്ചു. ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള ഹെലികോപ്റ്റര്‍ – ചെറുവിമാന സര്‍വ്വീസുകള്‍ നടത്താനുള്ള എയര്‍സ്ട്രിപ്പ് സ്ഥാപിക്കും. പദ്ധതിക്കായി അഞ്ച് കോടിരൂപ വകയിരുത്തിയിട്ടുണ്ട്.

ബജറ്റില്‍ തിരക്കേറിയ റോഡുകള്‍ക്കും ജംഗ്ഷനുകള്‍ക്കും പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ ഇരുപത് ജംഗ്ഷനുകള്‍ കണ്ടെത്തി വികസിപ്പിക്കും. പദ്ധതിക്കായി കിഫ്ബി ഫണ്ടില്‍ നിന്നും ധനസഹായമായി 200 കോടി വകയിരുത്തും. ഗതാഗതക്കുരുക്ക് കൂടുതലുള്ള സ്ഥലങ്ങള്‍ കണ്ടെത്തി ബൈപ്പാസുകള്‍ നിര്‍മ്മിക്കും. ഇങ്ങനെ ആറ് ബൈപ്പാസുകള്‍ നിര്‍മ്മിക്കാന്‍ ഫണ്ട് വകയിരുത്തി.

ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍

കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലെ ബജറ്റ് എന്ന സൂചനയോടെയായിരുന്നു ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം. കേന്ദ്രത്തിന് വിമര്‍ശനം.

* ലോകസമാധാന സമ്മേളനം സംഘടപ്പിക്കും. ആഗോള വിദഗ്ധരുടെ ചര്‍ച്ചുകള്‍ക്കും സെമിനാറുകള്‍ക്കും മറ്റുമായി രണ്ട് കോടി രൂപ വകയിരുത്തി.

* ചെറുകിട ഉത്പാദകരുടെ ഉത്പന്നങ്ങള്‍ വാങ്ങാന്‍ ആളില്ലാതെ കെട്ടിക്കടക്കുന്ന പ്രതിസന്ധിയുണ്ട്. ജനങ്ങളുടെ കൈയില്‍ പണം നേരിട്ടെത്തിക്കണം. വിലക്കയറ്റം നേരിടണം. 2022-23-ല്‍ സംസ്ഥാനം കൂടുതല്‍ മുന്‍ഗണന നല്‍കണ്ട വിഷയമാണ് വിലക്കയറ്റം. വിലക്കയറ്റത്തിനും ഭക്ഷ്യപ്രതിസന്ധി നേരിടുന്നതിനുമായി 2,000 കോടി രൂപ വകയിരുത്തി.

ഉന്നത വിദ്യാഭ്യാസം

* ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വിവിധ സര്‍വകലാശാലകള്‍ക്ക് 20 കോടി രൂപ വീതം മൊത്തം 200 കോടി രൂപ വക ഇരുത്തി. സര്‍വകലാശാലകളോട് അനുബന്ധിച്ച് പുതിയ ട്രാന്‍സ്‌ലേഷണല്‍ ലാബുകള്‍, സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ എന്നിവ സ്ഥാപിക്കും.

*വിവിധ സര്‍വകലാശാല ക്യാമ്പസുകളില്‍ പുതിയ ഹോസ്റ്റലുകള്‍. 1500 പുതിയ ഹോസ്റ്റല്‍ മുറികള്‍ സ്ഥാപിക്കും. ഇതിനായി 200 കോടി രൂപ വക ഇരുത്തി.

* നൈപുണ്യ വികസനത്തിനായി എല്ലാ ജില്ലകളിലും ജില്ലാ സ്‌കില്‍ പാര്‍ക്കുകള്‍. 10 മുതല്‍ 15 ഏക്കര്‍ വരെ ഭൂമി ഏറ്റെടുക്കും. ഇതിനായി കിഫ്ബി വഴി 350 കോടി രൂപ വക ഇരുത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങളോട് അനുബന്ധിച്ച് ഉത്പാദന കേന്ദ്രങ്ങള്‍ വികസിപ്പിക്കും. 140 കോടി രൂപ വക ഇരുത്തി.

തിരുവനന്തപുരത്ത് മെഡിക്കല്‍ ഇന്നവേഷന്‍ പാര്‍ക്ക് സ്ഥാപിക്കും. ഇതിനായി 100 കോടി രൂപ വക ഇരുത്തി.

* മൈക്രോബയോളജി മേഖലയില്‍ അഞ്ച് കോടി രൂപ. ന്യൂട്രാസ്യൂട്ടിക്കല്‍സ് രംഗത്ത് പുതിയ പദ്ധതിക്കായി വിദഗ്ധ സമിതിയെ രൂപീകരിക്കും.

ഐടി, സ്റ്റാര്‍ട്ട്പ്പ്

* കെ ഫോണ്‍, 5ജി പദ്ധതികള്‍ക്കായി ഉന്നതതല സമിതി. ഐടി ഇടനാഴികളില്‍ 5ജി വിപുലീകരണ പാക്കേജ് ആരംഭിക്കും. നാല് ഐടി ഇടനാഴികള്‍ സംസ്ഥാനത്ത് ആരംഭിക്കും. കണ്ണൂരില്‍ ഉള്‍പ്പെടെ പുതിയ ഐടി പാര്‍ക്ക്. 11 മുതല്‍ 25 ഏക്കര്‍ വരെ ഏറ്റെടുത്താണ് പുതിയ സാറ്റലൈറ്റ് ഐടി പാര്‍ക്കുകള്‍. ഇതിന് 1,000 കോടി രൂപ വക ഇരുത്തി. ഐടി പാര്‍ക്കുകള്‍ രണ്ട് ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.

*വര്‍ക്ക് ഫ്രം ഹോം പദ്ധതി തുടരാന്‍ സാധ്യതയുള്ളതിനാല്‍ ഐടി അധിഷ്ഠിത സൗകര്യങ്ങള്‍ ഉള്ള തൊഴില്‍ കേന്ദ്രങ്ങള്‍ തുടങ്ങും. ഇതിനായി 50 കോടി രൂപ

* ഇന്‍ഡസ്ട്രിയല്‍ ഫെസിലിറ്റേഷന്‍ പാര്‍ക്കുകള്‍ക്കായി 200 കോടി രൂപ

* 1000 കോടി രൂപ മുതല്‍ മുടക്കില്‍ നാല് സയന്‍സ് പാര്‍ക്കുകള്‍. ഇത് കൂടാതെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കും സ്ഥാപിക്കും. കേരള സയന്‍സ് പാര്‍ക്ക് ലിമിറ്റഡ് എന്ന പേരില്‍ പ്രത്യേക പദ്ധതി.
* 3 ഐടി പാര്‍ക്കുകളുടെ വികസനത്തിന് അധിക തുക.

* സ്റ്റാര്‍ട്ടപ്പ് മിഷന് 90 കോടി രൂപ. സ്റ്റാര്‍ട്ടപ്പ് ഉത്പന്നങ്ങള്‍ വാങ്ങുന്നതിനായി പുതിയ പോര്‍ട്ടല്‍ രൂപീകരിക്കും. ഫണ്ട് ഓഫ് ഫണ്ട് പദ്ധതിക്കായി 20 കോടി രൂപ. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രവര്‍ത്തന മൂലധനം ലഭ്യമാക്കാന്‍ പുതിയ വായ്പാ പദ്ധതി.

കൃഷി

* കാര്‍ഷികാധിഷ്ഠിത ഉത്പന്നങ്ങള്‍ വികസിപ്പിക്കാന്‍ പദ്ധതി. അനുമതികള്‍ വേഗത്തിലാക്കും. സബ്‌സിഡിയും പലിശ രഹിത വായ്പയും വേഗത്തിലാക്കും. പഴവര്‍ഗങ്ങള്‍ ഉപയോഗിച്ച് എഥനോള്‍ നിര്‍മിച്ച് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കുന്ന പദ്ധതിക്ക് പ്രോത്സാഹനം നല്‍കും.

* മരച്ചീനിയില്‍ നിന്ന് എഥനോള്‍ ഉത്പാദിപ്പിക്കാന്‍ രണ്ട് കോടി രൂപ വക ഇരുത്തി. മൂല്യവര്‍ധിത കാര്‍ഷിക ഉത്പന്നങ്ങള്‍ക്കായി അഞ്ച് കോടി രൂപ. കാര്‍ഷിക വികസനത്തിനായി പുതിയ കമ്പനി.

*ഏഴ് അഗ്രി ടെക് സെന്ററുകള്‍ കൃഷിവകുപ്പിന് കീഴില്‍ ആരംഭിക്കും. ഇതിനായി 125 കോടി രൂപയുടെ ധനസഹായം.

*10 മിനി ഫുഡ് പാര്‍ക്കുകള്‍ തുടങ്ങും. 100 കോടി രൂപ വക ഇരുത്തി * കാര്‍ഷികോത്പന്നങ്ങളുടെ മാര്‍ക്കറ്റിങ്ങിനായി പുതിയ കമ്പനി.

* റബര്‍ സബ്‌സിഡിക്കായി 500 കോടി രൂപ വക ഇരുത്തി. ടാറിങ്ങിന് റബര്‍ കൂടുതലായി ഉപയോഗിക്കും.

* നെല്‍കൃഷി വികസനത്തിനായി 76 കോടി രൂപ. നെല്ലിന്റെ താങ്ങു വില ഉയര്‍ത്തി. 28.20 പൈസയാണ് താങ്ങു വില.

*കാര്‍ഷികോത്പന്നങ്ങള്‍ക്കായി ഇക്കോ ഷോപ്പുകളുടെ പുതിയ ശൃംഖല.
*നാളികേര വികസനത്തിന് 79 കോടി രൂപ. * കാര്‍ഷിക ഇന്‍ഷുറന്‍സിനായി 30 കോടി രൂപ വക ഇരുത്തി.

* കാര്‍ഷിക സബ്‌സിഡി വിതരണം ചെയ്യുന്ന രീതിയില്‍ മാറ്റം. പുതിയ പദ്ധതിക്കായി 70 കോടി രൂപ.

രണ്ടാം കുട്ടനാട് പാക്കേജ്

* രണ്ടാം കുട്ടനാട് പാക്കേജിന് 104 കോടി രൂപ. നെല്‍കൃഷി സംരക്ഷിക്കാന്‍ അധിക തുക
* കേരള ഗ്രാമീണ്‍ ബാങ്കിന് 97 കോടി രൂപ. സിയാലിനായി 200 കോടി രൂപ.

*തീര സംരക്ഷത്തിന് 100 കോടി
* ശബരിമല മാസ്റ്റര്‍ പ്ലാനിന് അധിക തുക. കുടുംബശ്രീക്ക് 260 കോടി രൂപ വകഇരുത്തി.

വ്യവസായ മേഖല

വ്യവസായ മേഖലക്ക് 1226.6 കോടി രൂപ വക ഇരുത്തി. ഇലക്ട്രോണിക് ഹാര്‍ഡ്‌വെയര്‍ സംരംഭത്തിനായി 28 കോടി രൂപ. ഒരു കുടുംബം ഒരു സംരംഭം പദ്ധതിക്ക് ഏഴ് കോടി രൂപ.
ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകള്‍ക്ക് 20 കോടി രൂപ.

*പരമ്പരാഗത മേഖലകളിലെ യൂണിറ്റുകളുടെ പുനരുദ്ധാരണത്തിന് ഏഴ് കോടി രൂപ വകയിരുത്തി. കൈത്തറി മേഖലക്ക് 46 കോടി രൂപ. കെഎസ്‌ഐഡിസിക്ക് 113 കോടി രൂപ വക ഇരുത്തി.

* 100 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് രണ്ട് കോടി രൂപ വീതം കെഎസ്‌ഐഡിസി വായ്പ. പലിശ ഇളവോട് കൂടെ വായ്പ ലഭ്യമാക്കും.

* വിവര സാങ്കേതിക മേഖലക്കായി 559 കോടി രൂപ. ഐടി മിഷന് 136 കോടി രൂപ.

* കെസ്ആര്‍ടിസിക്ക് 1,000 കോടി രൂപ. ജീവനക്കാര്‍ക്കായി 30 കോടി രൂപ. ഫ്യൂവല്‍ സ്റ്റേഷനുകള്‍ക്കും അധിക തുക.

Latest Stories

'അപൂര്‍വ്വരാഗം' സെറ്റില്‍ ലൈംഗികാതിക്രമം; കടന്നുപടിച്ചെന്ന് പരാതി, വെളിപ്പെടുത്തലുകളുമായി ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കോര്‍ഡിനേറ്ററായ യുവതി

കേരളത്തിലെ റോഡ് വികസനത്തിന് പണം തടസമല്ല; മുഖ്യമന്ത്രിയുടെ കത്ത് ലഭിച്ചാലുടന്‍ 20,000 കോടി അനുവദിക്കുമെന്ന് നിതിന്‍ ഗഡ്കരി

'സച്ചിന്‍ ടെണ്ടുല്‍ക്കറെ ആ ഇംഗ്ലണ്ട് താരം മറികടന്നിരിക്കുന്നു'; വലിയ അവകാശവാദവുമായി ഗ്രെഗ് ചാപ്പല്‍

ആശുപത്രി കിടക്കയില്‍ നിന്നും റെക്കോര്‍ഡിംഗിന് പോകാന്‍ ആഗ്രഹിച്ചു; സ്വപ്‌നങ്ങള്‍ ബാക്കിയായി, പ്രിയ ഗാനയകന് യാത്രാമൊഴി

അമ്മു സജീവിന്റെ മരണം; ഡോക്ടര്‍മാര്‍ക്കെതിരെയും കേസെടുത്തു, അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്ന് പിതാവ്

100 കോടി തള്ള് ഏറ്റില്ല, തെലുങ്ക് ഇന്‍ഡസ്ട്രിക്ക് തന്നെ നാണക്കേട്; 'ഗെയിം ചേഞ്ചര്‍' കളക്ഷന്‍ കണക്ക് വിവാദത്തില്‍

യുജിസി നിയമഭേദഗതിയെ എതിർത്ത് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

പിസി ജോര്‍ജിനെ മതമൗലികവാദികള്‍ വേട്ടയാടുന്നു; മാപ്പ് പറഞ്ഞിട്ടും കേസെടുത്തത് അന്യായം; നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് ബിജെപി

അര്‍ദ്ധരാത്രി ആഭിചാരം പതിവ്, ഗോപന്‍ കിടപ്പുരോഗി; വയോധികന്റെ സമാധി വിവാദത്തില്‍ ദുരൂഹതകളേറുന്നു

ഇതൊക്കെ ആണ് മാറ്റം! ബൈക്കുകളുടെ എഞ്ചിൻ മാറ്റിവെച്ച് സുസുക്കി..