നാലായിരം ഡോസ് വാക്‌സിന്റെ കാലാവധി കഴിഞ്ഞു; 10,000 ഡോസ് വീണ്ടും ആവശ്യപ്പെട്ട് സംസ്ഥാനം

രാജ്യത്ത് കൊവിഡ് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പതിനായിരം ഡോസ് കൊവിഡ് വാക്‌സിന്‍ ആവശ്യപ്പെട്ട് സംസ്ഥാനം. കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തല്‍ വാക്‌സിന്‍ ആവശ്യം ഉണ്ടായേക്കാം. അതിനാലാണ് സംസ്ഥാനം കൊവിഡ് വാക്‌സിന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, കാലാവധി കഴിയാറായ നാലായിരം ഡോസ് കോവിഡ് വാക്‌സിന്‍ ഈ മാസം പാഴാകും. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് ഇന്നലെ സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ എല്ലാം കൂടി 170 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു. ഒരാഴ്ചയ്ക്കിടെ വാക്‌സിന്‍ സ്വീകരിച്ചത് 1081 പേരാണ്.

4000 ഡോസ് കോവാക്‌സിനാണ് സ്റ്റോക്കുളളത്. ഇതിന്റെ കാലാവധി ഈ മാസം 31ന് കഴിയും. കോവിഷീല്‍ഡ് വാക്‌സിന്‍ സര്‍ക്കാര്‍ മേഖലയില്‍ സ്റ്റോക്കില്ല. ഇതുവരെ 2 കോടി 91 ലക്ഷം പേര്‍ ആദ്യ ഡോസ് വാക്‌സിനും, 2 കോടി 52 ലക്ഷം പേര്‍ രണ്ടാം ഡോസും എടുത്തിട്ടുണ്ട്.

എന്നാല്‍ മൂന്നാം ഡോസ് സ്വീകരിച്ചത് വെറും 30 ലക്ഷം പേര്‍ മാത്രമാണ്. വിദേശ രാജ്യങ്ങളില്‍ നിശ്ചിത ഡോസ് വാക്‌സിന്‍ എടുത്തിരിക്കണമെന്ന് നിര്‍ബന്ധമുളളതു കൊണ്ടാണ് ചിലര്‍ വരുന്നത്. അതുകൊണ്ട് വാക്‌സിനേഷന്‍ സെന്ററുകള്‍ പൂര്‍ണമായും അടച്ചിടാനും കഴിയില്ല.

കോവിഡ് കേസുകള്‍ ഉയരുന്നതുകൊണ്ട് വീണ്ടും വാക്‌സിന്‍ ആവശ്യം ഉണ്ടായേക്കാം. ഇതു കൂടി കണക്കിലെടുത്താണ് പതിനായിരം ഡോസ് വാക്‌സിന്‍ ശേഖരിക്കുന്നത്. അതേസമയം, കൊവിഡ് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജാഗ്രത നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

Latest Stories

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ