എം.ടിക്ക് സംസ്ഥാന സര്‍ക്കാരിന്റെ ആദരം ഇന്ന്; 'നിര്‍മ്മാല്യം' പ്രദര്‍ശിപ്പിക്കും; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

എം.ടി വാസുദേവന്‍ നായര്‍ക്ക് ആദരമര്‍പ്പിക്കുന്നതിനായി കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പ് സംഘടിപ്പിക്കുന്ന അനുസ്മരണസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ ഇന്ന് വൈകിട്ട് 3 മണിക്ക് നടക്കുന്ന ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കും.

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി, ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി ജി.ആര്‍. അനില്‍, ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, എംപിമാരായ ശശി തരൂര്‍, എ.എ. റഹീം, ആന്റണി രാജു എംഎല്‍എ, മേയര്‍ ആര്യ രാജേന്ദ്രന്‍, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍, കൗണ്‍സിലര്‍ രാഖി രവികുമാര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ ഖോബ്രഗഡേ, സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ എന്നിവര്‍ പങ്കെടുക്കും.

എന്‍.എസ്. മാധവന്‍, ശ്രീകുമാരന്‍ തമ്പി, ഷാജി എന്‍. കരുണ്‍, കെ. ജയകുമാര്‍, വി. മധുസൂദനന്‍ നായര്‍, പ്രേംകുമാര്‍, എം. ജയചന്ദ്രന്‍, ജി. വേണുഗോപാല്‍, ഗൗതമി, മേനക സുരേഷ്, ജലജ, മധുപാല്‍, വേണു ഐ.എസ്.സി., മുരുകന്‍ കാട്ടാക്കട, അശോകന്‍ ചരുവില്‍, ജോസ് പനച്ചിപ്പുറം, സുഭാഷ് ചന്ദ്രന്‍, ആര്‍.എസ്. ബാബു, വി.എസ്. രാജേഷ് തുടങ്ങിയവര്‍ എം.ടിയെ അനുസ്മരിക്കും

എം.ടിയുടെ സിനിമകളിലെ ഗാനങ്ങള്‍ കോര്‍ത്തിണക്കി പിന്നണി ഗായകന്‍ രവിശങ്കര്‍ നയിക്കുന്ന സംഗീതാര്‍ച്ചന, എം.ടിയുടെ സാഹിത്യകൃതികള്‍, തിരക്കഥകള്‍ എന്നിവ ഉള്‍പ്പെടുന്ന പുസ്തകപ്രദര്‍ശനം, എം.ടിയുടെ ചലച്ചിത്രജീവിതത്തിലെ അനര്‍ഘനിമിഷങ്ങള്‍ ഒപ്പിയെടുത്ത ഫോട്ടോപ്രദര്‍ശനം, മികച്ച സിനിമയ്ക്കുള്ള 1973ലെ ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ ‘നിര്‍മ്മാല്യ’ത്തിന്റെ പ്രദര്‍ശനം എന്നിവയും ഇതിന്റെ ഭാഗമായി നടക്കും.

Latest Stories

എആര്‍ റഹ്‌മാന്‍ ആശുപത്രിയില്‍

ഇനി നിങ്ങൾ എന്നെ ആ രാജ്യത്ത് മറ്റൊരു പര്യടനത്തിൽ കാണില്ല, ആരാധകർക്ക് ഒരേ സമയം നിരാശയും സന്തോഷവും നൽകുന്ന അപ്ഡേറ്റുകൾ നൽകി വിരാട് കോഹ്‌ലി

ലഹരിക്കെതിരെ ഒന്നിച്ച് പൊലീസും എക്സൈസും; സംസ്ഥാന വ്യാപക റെയ്ഡിന് തയാർ

ഗ്രാമ്പിയിൽ കണ്ടെത്തിയ കടുവയെ ഇന്ന് മയക്കുവെടിവെയ്ക്കും; വണ്ടിപ്പെരിയാറിലെ 15ാം വാർഡിൽ നിരോധനാജ്ഞ

അന്ന് എന്റെ ആ പ്രവർത്തിയെ പലരും കുറ്റപ്പെടുത്തി, എല്ലാം ഉപേക്ഷിച്ചപ്പോൾ വീണ്ടും അത് ചെയ്യാൻ ആവശ്യപ്പെടുന്നു; താൻ നേരിടുന്ന ബുദ്ധിമുട്ടിനെക്കുറിച്ച് വിരാട് കോഹ്‌ലി പറഞ്ഞത് ഇങ്ങനെ

ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയ നാരായണദാസ് ഒളിവിൽ; ഷീലയുടെ മൊഴി ഇന്നു രേഖപ്പെടുത്തും, ചോദ്യം ചെയ്യലിന് എത്താതെ മകൻ

കളമശ്ശേരി പോളിടെക്‌നിക്കിലെ കഞ്ചാവ് വേട്ട; പണമിടപാട് നടത്തിയ കൊല്ലം സ്വദേശിയായ വിദ്യാർഥിക്കായി തെരച്ചിൽ ഊർജിതം

കൊച്ചിയില്‍ പറ്റില്ലെങ്കില്‍ നാളെ ഡല്‍ഹിയില്‍ ഹാജരാകണം; കെ രാധാകൃഷ്ണന്‍ എംപിക്ക് വീണ്ടും ഇ ഡി സമന്‍സ്; കരുവന്നൂര്‍ കള്ളപ്പണ ഇടപാടില്‍ നിലപാട് കടുപ്പിച്ചു

നിങ്ങളുടെ സമയം അവസാനിച്ചു; കപ്പലുകളില്‍ തൊട്ടാല്‍ ഇനി ദുരന്തം; ഹൂതി കേന്ദ്രങ്ങളില്‍ ആക്രമിച്ച് യുഎസ്; ട്രംപിന്റെ ഏറ്റവും വലിയ സൈനിക നടപടി; 19 പേര്‍ കൊല്ലപ്പെട്ടു

നൃത്താധ്യാപിക തൂങ്ങിമരിച്ച നിലയില്‍; മൃതദേഹം കണ്ടത് പഠിക്കാനെത്തിയ വിദ്യാര്‍ഥികള്‍