കെ റെയിലിനായി വീണ്ടും സംസ്ഥാന സര്‍ക്കാര്‍; കെവി തോമസ് വഴി കേന്ദ്ര സര്‍ക്കാരിനെ പാട്ടിലാക്കാന്‍ ശ്രമം

സംസ്ഥാനത്ത് വന്ദേഭാരത് സര്‍വീസ് ആരംഭിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും ഇടത് നേതാക്കളും പലകുറി കെ റെയില്‍ പദ്ധതിയുടെ അനിവാര്യത ചൂണ്ടിക്കാണിക്കാന്‍ ശ്രമിച്ചിരുന്നു. മുഖ്യധാരയില്‍ നിന്ന് കെ റെയില്‍ സംബന്ധിച്ച പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ പിന്നോട്ട് പോകുന്നുവെന്ന പ്രതീതി സൃഷ്ടിച്ചെങ്കിലും സില്‍വര്‍ ലൈന്‍ ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ലെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിനൊപ്പം ചേര്‍ന്ന കെവി തോമസിന് പ്രത്യേക പദവി നല്‍കി ഡല്‍ഹിയിലേക്ക് അയച്ചത് കെ റെയില്‍ ഉള്‍പ്പെടെയുള്ളവയില്‍ തലസ്ഥാനത്ത് നിന്ന് സംസ്ഥാന സര്‍ക്കാരിന് അനുകൂലമായ നിലപാട് നേടിയെടുക്കാനുള്ള പദ്ധതിയുടെ ഭാഗമായിരുന്നു. ബിജെപി സംസ്ഥാന ഘടകത്തിന് കെ റെയിലിനോടുള്ള എതിര്‍പ്പ് കുറയ്ക്കാന്‍ കെവി തോമസിന്റെ ഇടപെടലിന് സാധിക്കുമെന്ന വിശ്വാസത്തിലാണ് സര്‍ക്കാര്‍.

ഇതിന്റെ ഭാഗമായി കേന്ദ്രമന്ത്രി വി മുരളീധരനുമായി കെവി തോമസ് കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് കൂടിക്കാഴ്ച നടത്തിയതെന്നും ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും കെവി തോമസ് ഇതേ കുറിച്ച് പ്രതികരിച്ചു. അതേ സമയം കെ റെയില്‍ കമ്പനിയുമായി അടിയന്തര ചര്‍ച്ച നടത്തണമെന്നാണ് ദക്ഷിണ റെയില്‍വേയോട് കേന്ദ്ര റെയില്‍വേ ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്.

സ്ഥലമേറ്റെടുക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ ഉന്നയിച്ച് ദക്ഷിണ റെയില്‍വേ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പിന്നാലെ കേന്ദ്ര റെയില്‍വേ ബോര്‍ഡ് ഇത്തരത്തിലൊരു നിര്‍ദ്ദേശം നല്‍കിയതിന് പിന്നില്‍ കെവി തോമസ് കേന്ദ്ര നേതൃത്വവുമായി നടത്തിയ ആശയവിനിമയത്തിന്റെ ഫലമാണെന്നാണ് വിലയിരുത്തല്‍.

ഒക്ടോബര്‍ 18ന് കേന്ദ്ര റെയില്‍വേ ബോര്‍ഡ് കെ റെയില്‍ പ്രോജക്റ്റ് കേരള റെയില്‍ ഡവലപ്പ്മെന്റ് കോര്‍പ്പറേഷനുമായി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ദക്ഷിണ റെയില്‍വേയ്ക്ക് കത്ത് നല്‍കിയിരുന്നു. കേന്ദ്ര റെയില്‍വേ ബോര്‍ഡിന്റെ നിര്‍ദ്ദേശത്തിലാണ് സംസ്ഥാന സര്‍ക്കാരിന് നിലവില്‍ പ്രതീക്ഷ.

Latest Stories

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

എരിതീയില്‍ എണ്ണ ഒഴിക്കാന്‍ തീരെ താല്‍പര്യമില്ല.. അഭിമുഖം എടുക്കാനെന്ന് പറഞ്ഞ് വിളിക്കുന്നവരുടെ ഉദ്ദേശം അറിയാം: മോഹിനി ഡേ

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം