അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യം വച്ച് ആരംഭിച്ച കിഫ്ബി പൂട്ടിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഭരണ പരിഷ്‌കാര കമ്മീഷന്റെ റിപ്പോര്‍ട്ടിലാണ് കിഫ്ബി പൂട്ടിയേക്കുമെന്ന് റിപ്പോര്‍ട്ടുള്ളത്. കിഫ്ബി സംസ്ഥാനത്തിന്റെ ബാധ്യതയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നതിനിടയിലാണ് ഭരണ പരിഷ്‌കാര കമ്മീഷന്റെ വെളിപ്പെടുത്തല്‍.
കിഫ്ബി പ്രത്യേക ലക്ഷ്യം മുന്‍നിറുത്തി ആവിഷ്‌കരിച്ച കമ്പനിയാണ്. ലക്ഷ്യം നിറവേറ്റിയതോടെ പദ്ധതി നിറുത്തലാക്കാനാണ് തീരുമാനം. മുന്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ ആശയമായിരുന്നു കിഫ്ബി. ഭരണപരിഷ്‌കാര കമ്മീഷന്‍ പ്രവര്‍ത്തി പഠന പരിധിയില്‍ നിന്നും കിഫ്ബിയെ ഇതോടെ ഒഴിവാക്കിയിട്ടുണ്ട്.
ഇക്കഴിഞ്ഞ തവണത്തെ ബജറ്റില്‍ നിന്നും കിഫ്ബിയെ സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. ക്ഷേമ പെന്‍ഷന്‍ നല്‍കാനുള്ള കമ്പനിയും പൂട്ടാന്‍ ഇതോടെ തീരുമാനമായി.