സംസ്ഥാനത്തെ അഞ്ചാമത്തെ വനിത ചീഫ് സെക്രട്ടറി ചുമതലയേറ്റു; ശാരദ മുരളീധരന്‍ പദവി ഏറ്റെടുത്തത് ഭര്‍ത്താവില്‍ നിന്ന്

സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റ് ശാരദ മുരളീധരന്‍. ഇന്ന് വൈകുന്നേരം 4.30ന് ആയിരുന്നു ശാരദ മുരളീധരന്‍ ചുമതലയേറ്റെടുത്തത്. സംസ്ഥാനത്തിന്റെ 49-ാമത് ചീഫ് സെക്രട്ടറിയാണ് ശാരദ മുരളീധരന്‍. സംസ്ഥാനത്തെ അഞ്ചാമത്തെ വനിത ചീഫ് സെക്രട്ടറിയാണ് ഇന്ന് ചുമതലയേറ്റെടുത്ത ശാരദ മുരളീധരന്‍.

ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ച ഡോക്ടര്‍ വി വേണുവിന്റെ ജീവിത പങ്കാളി കൂടിയാണ് ശാരദ മുരളീധരന്‍. ഭര്‍ത്താവില്‍ നിന്ന് ഭാര്യ അധികാരമേറ്റെടുക്കുന്നുവെന്ന പ്രത്യേകത കൂടിയുണ്ട് ശാരദ മുരളീധരന്റെ പുതിയ പദവിയ്ക്ക്. സംസ്ഥാനത്ത് ഇതാദ്യമായാണ് ചീഫ് സെക്രട്ടറിയായ ഭര്‍ത്താവ് വിരമിക്കുമ്പോള്‍ ഭാര്യ പദവി ഏറ്റെടുക്കുന്നത്.

2025 ഏപ്രില്‍ 25 വരെയാണ് ശാരദ മുരളീധരന്റെ കാലാവധി. 1990 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥരാണ് വി വേണുവും ഭാര്യ ശാരദ മുരളീധരനും. സാധാരണക്കാരുടെ പ്രശ്നങ്ങളില്‍ ഇടപെടുന്ന രീതി ചീഫ് സെക്രട്ടറിയുടെ ഓഫീസ് തുടരുമെന്ന് ശാരദ മുരളീധരന്‍ പറഞ്ഞു. വയനാട് ദുരന്തം, പുനരധിവാസം,മാലിന്യ മുക്ത കേരളം തുടങ്ങിയവ വെല്ലുവിളിയായി നിലിനില്‍ക്കുന്നുണ്ടെന്നും അത് നടപ്പിലാക്കുകയാണ് ലക്ഷ്യമെന്നും ശാരദ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ