ഒരിക്കൽ തുടരന്വേഷണം നടത്തിയ കേസിൽ വീണ്ടും തുടരന്വേഷണം നടത്താനാകുമോ? കൊടകര കുഴല്‍പ്പണക്കേസിൽ തിരൂര്‍ സതീഷിന്റെ മൊഴി ഇന്നു രേഖപ്പെടുത്തും

ബിജെപിയെ പ്രതിക്കൂട്ടിലാക്കിയ കൊടകര കുഴല്‍പ്പണക്കേസിൽ തുടരന്വേഷണം വേണമോ പുനരന്വേഷണം വേണമോ എന്നതിൽ ഇന്ന് വ്യക്തത വരും. സതീശിന്‍റെ മൊഴിക്ക് ശേഷമായിരിക്കും ഇതിൽ തീരുമാനം ഉണ്ടാവുക. ഒരുതവണ തുടരന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ വീണ്ടും തുടരന്വേഷണം നടത്താനാകുമോയെന്ന നിയമപ്രശ്‌നമാണ് നിലനില്‍ക്കുന്നത്. കേസിൽ പുതിയ വെളിപ്പെടുത്തല്‍ നടത്തിയ ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും.

അന്വേഷണ ഉദ്യോഗസ്ഥനായി ഇരിങ്ങാലക്കുട ഡിവൈഎസ്പി രാജുവാണ് മൊഴി രേഖപ്പെടുത്തുന്നത്. അതേസമയം, സതീശിൻ്റെ വീടിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്. ഇന്നലെ മുതലാണ് സതീശിൻ്റെ വീട്ടിൽ പൊലീസ് കാവൽ ഏർപ്പെടുത്തിയത്. മെഡിക്കൽ കോളേജ് പൊലീസാണ് സുരക്ഷ ഒരുക്കുന്നത്. സതീശന്റെ മൊഴിയില്‍ ഗൗരവമായ കാര്യങ്ങള്‍ ഉണ്ടെങ്കില്‍ അതു ചൂണ്ടിക്കാട്ടി പുനഃരന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് പൊലീസ് ഉദ്ദേശിക്കുന്നത്.

ഇന്നലെ തുടരന്വേഷണത്തിന് ഉത്തരവിട്ടുകൊണ്ട് സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടെങ്കിലും ഇന്ന് ഇക്കാര്യത്തില്‍ ചില നിയമപ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതായാണ് സൂചന. ഈ സാഹചര്യത്തില്‍ കേസില്‍ തുടരന്വേഷണം നടത്തണമോ അതേ കേസ് വീണ്ടും പുനരന്വേഷിക്കുകയാണോ വേണ്ടത് എന്നത് സംബന്ധിച്ചാണ് തീരുമാനമെടുക്കേണ്ടത്.

അതിനിടെ, തിരൂര്‍ സതീശുമായി ബിജെപി നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന് ആരോപണം ശക്തമാക്കുകയാണ് കോണ്‍ഗ്രസ്. തീരൂര്‍ സതീശ് ശോഭാ സുരേന്ദ്രന്റെ മുന്‍ ഡ്രൈവറാണെന്നാണ് കോണ്‍ഗ്രസ് ആരോപണം. ആരോപണം പ്രതിരോധിക്കാന്‍ ബിജെപിയും ശ്രമങ്ങള്‍ തുടരുകയാണ്. വിഷയത്തില്‍ മറുപടിയുമായി ശോഭാ സുരേന്ദ്രന്‍ മാധ്യമങ്ങളെ കണ്ടേയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Latest Stories

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍

ആ വര്‍ക്കൗട്ട് വീഡിയോ എന്റേതല്ല, പലരും തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ട്: മാല പാര്‍വതി

ഹെഡിനെ പൂട്ടാനുള്ള ഇന്ത്യയുടെ പദ്ധതി, അറിയാതെ വെളിപ്പെടുത്തി ആകാശ് ദീപ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ