ക്രിസ്ത്യൻ നാടാർ വിഭാഗത്തെ ഒബിസിയിൽ ഉൾപ്പെടുത്തിയ സംസ്ഥാന സർക്കാർ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു.
സർക്കാർ ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്ന് കോടതി പറഞ്ഞു. ഒബിസി പട്ടികയിൽ പുതിയ വിഭാഗങ്ങളെ ചേർക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.
പുതിയ വിഭാഗങ്ങളെ ഉൾപ്പെടുത്താൻ രാഷ്ട്രപതിക്കാണ് അധികാരമെന്നും കോടതി നിരീക്ഷിച്ചു. അങ്ങനെ അല്ലാത്ത നടപടികളെല്ലാം ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി.
ക്രിസ്ത്യൻ നാടാർ വിഭാഗത്തെ ഒബിയിൽ ഉൾപ്പെടുത്തിയുള്ള സംസ്ഥാന സർക്കാർ ഉത്തരവ് ചോദ്യംചെയ്തുള്ള ഹർജികളിൽ വിശദമായി വാദം കേൾക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
Read more
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് ഫെബ്രുവരി ആറിനാണ് സംസ്ഥാന സർക്കാർ ക്രിസ്ത്യൻ നാടാർ വിഭാഗത്തെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തി ഉത്തരവിറക്കിയത്.