കോഴിക്കോട് ആവിക്കലില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന മാലിന്യസംസ്‌കരണ പ്ലാന്റ് പരിസ്ഥിതി നാശം ഉണ്ടാക്കാത്ത പദ്ധതിയാണെന്ന് മന്ത്രി എം വി ഗോവിന്ദന്‍. മാലിന്യ സംസ്‌കരണത്തിന് കേന്ദ്രീകൃത പ്ലാന്റുകള്‍ അനിവാര്യമാണ്. മാര്‍ച്ചിന് മുന്‍പ് നടപ്പാക്കിയില്ലെങ്കില്‍ തുക ലാപ്‌സാകും.ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ആവിക്കല്‍ മോഡല്‍ പ്ലാന്റ് സംസ്ഥാനത് പലയിടത്തും സ്ഥാപിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.
മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ സമാന പ്ലാന്റ് തുടങ്ങിയിട്ടുണ്ട്. അവിടെ ഒരു മാലിനീകരണവും ഇല്ല. ജനങ്ങള്‍ പ്ലാന്റ് കാണാന്‍ വരുന്ന സ്ഥിതിയാണുള്ളത്. സര്‍വ്വകക്ഷി യോഗം ചേര്‍ന്നാണ് ആവിക്കലില്‍ പ്ലാന്റ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. ജനങ്ങളുടെ ആശങ്ക പരിഗണിക്കും.എല്ലാ വിഭാഗം ആളുകളുടേയും പിന്തുണ ഉറപ്പാക്കി മുന്നോട്ട് പോകും. പദ്ധതിക്ക് എതിരെ സമരം നടത്തുന്നത് തീവ്രവാദ വിഭാഗങ്ങളാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ആവിക്കല്‍പ്ലാന്റ് വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആഴശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. എം.കെ മുനീറാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ മന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് ഇതിന് അനുമതി നിഷേധിക്കുകയും പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോവുകയും ചെയ്തു.
ആവിക്കല്‍ത്തോട് പ്രദേശത്തെ ജനങ്ങളുടെ ജീവിതത്തെ സാരമായി ബാധിക്കുകയും പരിസ്ഥിതിക്ക് കനത്ത ആഘാതം സൃഷ്ടിക്കുകയും ചെയ്യുന്ന പദ്ധതിക്ക് എതിരെ ഹര്‍ത്താല്‍ നടത്തിയ പ്രദേശവാസികളെ ക്രൂരമായി മര്‍ദ്ദിക്കുകയും പ്രതിഷേധക്കാര്‍ക്കെതിരെ കടുത്ത വകുപ്പുകള്‍ചുമത്തി കേസെടുക്കുകയും ചെയ്തുകൊണ്ട് ജനകീയ സമരങ്ങളെ അടിച്ചൊതുക്കാന്‍ പോലീസ് നടത്തുന്ന ശ്രമങ്ങള്‍ മൂലം ജനങ്ങളില്‍ ഉണ്ടായിട്ടുള്ള ആശങ്ക സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നായിരുന്നു എം കെ മുനീര്‍ ആവശ്യപ്പെട്ടത്.