കൊച്ചി കലൂര്‍ സ്‌റ്റേഡിയത്തിന് സമീപം ഹോട്ടലില്‍ സ്റ്റീമര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം. ഹോട്ടല്‍ ജീവനക്കാരനായ പശ്ചിമബംഗാള്‍ സ്വദേശി സുമിത് ആണ് അപകടത്തില്‍ മരിച്ചത്. കലൂര്‍ സ്റ്റേഡിയത്തിന് സമീപത്തെ ഇഡ്ഡലി കഫേയിലാണ് അപകടമുണ്ടായത്. വൈകുന്നേരം 4.30ന് ആയിരുന്നു അപകടം സംഭവിച്ചത്.
അപകടത്തില്‍ പരിക്കേറ്റ നാല് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാഗാലന്‍ഡ് സ്വദേശികളായ കയ്‌പോ നൂബി, ലുലു, അസം സ്വദേശി യഹിയാന്‍ അലി, ഒഡിഷ സ്വദേശി കിരണ്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. രണ്ടുപേരെ ജനറല്‍ ആശുപത്രിയിലും രണ്ടുപേരെ ലിസി ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
Read more
അടുക്കള ഭാഗത്ത് ജോലി നോക്കിയിരുന്നവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഹോട്ടലിലെ ചില്ലുകളടക്കം പൊട്ടുകയും പല സാധനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.