കണ്ണൂരിൽ വീണ്ടും സ്റ്റീൽ ബോംബ്; കണ്ടെത്തിയത് ഉ​ഗ്രശേഷി ഉള്ളവയെന്ന് പോലീസ്

കണ്ണൂരിൽ ബോംബ് പരിശോധന ശക്തമാക്കുന്നതിനിടയിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തി. കൂത്ത്പറമ്പിലാണ് ബോംബുകൾ കണ്ടെത്തിയത്. കണ്ടെത്തിയ ബോംബുകൾ ഉഗ്രശേഷിയുള്ളവയാണെന്ന് പോലീസ് പറഞ്ഞു.  കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നുൾപ്പെടെ അഞ്ച് ബോംബ് സ്‌ക്വാഡുകളുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇതിനിടെയാണ് ഇപ്പോൾ ബോംബ് കണ്ടെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ കൂടുതൽ പരിശോധനകൾ ശക്തമാക്കാനാണ് പോലീസ് തീരുമാനം.

കൂത്തുപ്പറമ്പ് പോലീസ് നടത്തിയ പരിശോധനയിലാണ് ആളൊഴിഞ്ഞ പറമ്പിൽ ബോംബുകൾ കണ്ടെത്തിയത്. കിണറ്റിൻ്റവിട ആമ്പിലാട് റോഡിന് സമീപം വഴിയരികിലെ പറമ്പിൽനിന്ന് രണ്ടു ബോംബുകളാണ് കണ്ടെടുത്തത്. കഴിഞ്ഞദിവസം ബോംബ് പൊട്ടിതെറിച്ച് വേലായുധൻ എന്നയാൾ മരിച്ചതിന് പിന്നാലെയാണ് പൊലീസ് പരിശോധന ശക്തമാക്കിയത്.

വീടിനോട് ചേർന്നുള്ള പറമ്പിൽ തേങ്ങ പെറുക്കാൻ എത്തിയ വേലായുധൻ പറമ്പിൽനിന്ന് കിട്ടിയ വസ്തു തുറന്ന് നോക്കിയപ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിൽ വലിയ പ്രതിഷേധമാണുണ്ടായത്. സംഭവത്തിന് പിന്നാലെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പോലീസ് പരിശോധന ശക്തമാക്കിയിരുന്നു. കൂത്തുപ്പറമ്പ്, തലശ്ശേരി, മാഹി, മട്ടന്നൂർ എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും തിരച്ചിൽ.

Latest Stories

അവനാണ് എന്റെ പുതിയ ആയുധം, ചെക്കൻ ചുമ്മാ തീയാണ്: രോഹിത് ശർമ്മ

അംബേദ്കർ പരാമർശത്തിൽ പ്രതിഷേധം; പ്രിയങ്കയുടേയും രാഹുലിന്റേയും നേതൃത്വത്തിൽ പ്രതിഷേധ മാർച്ച്, പ്രതിഷേധം

ഉച്ചഭക്ഷണം വരെ ഒഴിവാക്കി ക്യൂവിൽ; തിയേറ്ററുകളിൽ റിലീസ് ചെയ്ത ഒരു ചിത്രത്തിന് ഐഎഫ്എഫ്‌കെയിൽ എന്തിനാണ് ഇത്ര തിരക്ക്?

BGT 2024: ഹമ്പട പുളുസു, എന്നെ കൊല്ലിക്കാൻ നീയൊക്കെ കൂടി നമ്പർ ഇറക്കുവാണല്ലേ; മാധ്യമങ്ങളെയും ആരാധകരെയും ഒരേ പോലെ ചിരിപ്പിച്ച് രോഹിത് ശർമ്മ

അമ്മയുടെ മൃദദേഹം വീട്ടുമുറ്റത്ത് കുഴിച്ച് മൂടി മകൻ; പോസ്റ്റുമോർട്ടം ചെയ്യണമെന്ന് പൊലീസ്, സംഭവം കൊച്ചിയിൽ

ഒരാൾ ഒരു ദിവസം എട്ട് ഗ്ലാസ് വെള്ളം കുടിക്കണോ? 2025-ൽ പ്രവേശിക്കുന്നതിന് മുമ്പ് പൊളിച്ചെഴുതേണ്ട 10 മിത്തുകൾ

രോഹിത്തിന്റെ അഭാവം വിനയായി, അശ്വിൻ വിരമിക്കാൻ കാരണം അദ്ദേഹത്തിന്റെ ഇടപെടൽ; റിപ്പോർട്ടുകൾ ഇങ്ങനെ

ക്ഷേമ പെൻഷൻ തട്ടിപ്പിൽ നടപടി; 6 സർക്കാർ ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു, അനധികൃതമായി കൈപ്പറ്റിയ തുക തിരിച്ചടക്കാൻ നിർദേശം

24-ാം വയസിൽ അത് ഞാൻ നഷ്‌ടപ്പെടുത്തി, അന്ന് സിനിമയോട് പേടിയായിരുന്നു; തുറന്ന് പറഞ്ഞ് നടി മനോഹരി

ചായയും കാപ്പിയും ചൂടോടെ കുടിക്കുന്നവരാണോ നിങ്ങൾ? ക്യാൻസറിന് വരെ കാരണമാവുമെന്ന് ആരോഗ്യ വിദഗ്ധർ; എങ്ങനെ അവയെ ആരോഗ്യകരമാക്കാം?