ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ആലപ്പുഴയില്‍ വീട്ടുമുറ്റത്തിരുന്ന വയോധികയെ തെരുവുനായ കടിച്ചുകൊന്നു. 81കാരിയ്ക്കാണ് തെരുവ് നായ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. ആറാട്ടുപുഴ വലിയഴീക്കല്‍ അരയന്റെ ചിറയില്‍ കാര്‍ത്ത്യായിനിയാണ് (81)മരിച്ചത്. വയോധികയുടെ മുഖം പൂര്‍ണമായും തെരുവ് നായ കടിച്ചെടുത്തു.

Read more

ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് ആക്രമണമുണ്ടായത്. വീട്ടുമുറ്റത്തിരുന്ന വയോധികയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. മകന്റെ വീട്ടില്‍ അവധി ആഘോഷിക്കാനെത്തിയതായിരുന്നു കാര്‍ത്ത്യായിനി. ഇതിനിടെയാണ് ദാരുണമായ സംഭവം നടന്നത്.