വീടിന് മുൻപിൽ കളിച്ചു കൊണ്ടിരുന്ന അഞ്ചു വയസുകാരന് നേരെ തെരുവ് നായ ആക്രമണം; കടിയേറ്റത് കവിളിൽ

വീടിന് മുൻപിൽ കളിച്ചു കൊണ്ടിരുന്ന അഞ്ചു വയസുകാരനെ തെരുവ് നായ കടിച്ചു. എറണാകുളം മലയാറ്റൂർ സ്വദേശി ജോസഫിനെയാണ് തെരുവ് നായ കടിച്ചത്. രാവിലെ 11 മണിയോടെയായിരുന്നു സംഭവം.

കുട്ടിയുടെ മുഖത്ത് കവിളിലാണ് കടിയേറ്റിരിക്കുന്നത്. പേ വിഷബാധയ്ക്ക് ഉൾപ്പെടെയുള്ള മരുന്നുകൾ നൽകിയശേഷം കുട്ടിയെ ഡിസ്ചാർജ് ചെയ്തു. പ്ലാസ്റ്റിക് സർജറി ഉൾപ്പടെയുള്ള ചികിത്സകൾ പിന്നീട് നടത്തണമെന്നാണ് ഡോക്ടർമാർ പറയുന്നത്.

Read more

സഹോദരനോടൊപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ആണ് കുട്ടിയെ തെരുവുനായ ആക്രമിച്ചത്. കരച്ചിൽ കേട്ട് ഓടിയെത്തിയ മാതാപിതാക്കൾ കുട്ടിയെ ഉടൻ അങ്കമാലിയിലെ ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.