തെരുവുനായകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍; പ്രതിഷേധവുമായി മൃഗസ്നേഹികള്‍

വൈക്കം കടുത്തുരുത്തി പ്രദേശങ്ങളില്‍ തെരുവുനായകളെ കൂട്ടത്തോടെ ചത്തനിലയില്‍ കണ്ടെത്തി. കടുത്തുരുത്തിയിലും പെരുവയിലും പരിസര പ്രദേശങ്ങളിലുമായി പത്തോളം തെരുവുനായ്ക്കളെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ പ്രതിഷേധവുമായി മൃഗസ്‌നേഹികള്‍ രംഗത്തുവന്നു. അക്രമകാരികളായ നായ്ക്കളെ പ്രതിരോധിക്കുന്നതിനുളള നടപടി സ്വീകരിക്കുന്നതിന് പകരം നിരുപദ്രവകാരികളായ നായകളെയടക്കം കൊന്നൊടുക്കിയ നടപടിക്കെതിരെയാണ് മൃഗസ്‌നേഹികളുടെ പ്രതിഷേധം.

പലതവണ നാട്ടുകാര്‍ക്ക് കടിയേറ്റിട്ടും അധികൃതര്‍ നടപടി എടുക്കാത്തതിനെ തുടര്‍ന്ന് നായകളെ വിഷംവെച്ച് കൊന്നതായാണ് ആരോപണം. മുളക്കുളം പഞ്ചായത്തില്‍ തെരുവ് നായ്ക്കളുടെ ആക്രമണം രൂക്ഷമായിരുന്നു.

കഴിഞ്ഞ ഒരു മാസത്തിനിടെ വൈക്കം പ്രദേശത്ത് മാത്രം ഇരുപതോളം പേര്‍ക്കാണ് നായയുടെ കടിയേറ്റത്. കഴിഞ്ഞ ദിവസം ഭര്‍ത്താവിന്റെ വീട്ടിലേയ്ക്കു നടന്നു പോയ വീട്ടമ്മയെയും നായ ആക്രമിച്ചിരുന്നു.

Latest Stories

അഹങ്കാരം തലയ്ക്ക് പിടിച്ച രഞ്ജിത്ത് ഒടുവിലിനെ അടിച്ചു, അദ്ദേഹം കറങ്ങി നിലത്തുവീണു, ഹൃദയം തകര്‍ന്നു പോയി..; വെളിപ്പെടുത്തലുമായി ആലപ്പി അഷ്‌റഫ്

ഐപിഎൽ മെഗാ താരലേലത്തിന് മുൻപ് വമ്പൻ ട്വിസ്റ്റ്; കെ എൽ രാഹുൽ, ശ്രേയസ് അയ്യർ അങ്ങനെ ഒട്ടേറെ താരങ്ങളുടെ അവസ്ഥ ഇങ്ങനെ

നല്ല ബോറായിട്ടുണ്ട് അഭിനയം എന്ന് പറയും, ഒരു തരത്തിലും മറ്റെയാളെ പ്രോത്സാഹിപ്പിക്കില്ല, നസ്രിയയുമായി അടിയായിരുന്നു: ബേസില്‍ ജോസഫ്

'വീട്ടമ്മ വിളി, പെണ്‍ബുദ്ധി പിന്‍ബുദ്ധി പ്രയോഗങ്ങൾ, 'ഒളിച്ചോട്ട' വാർത്തകളിലെ സ്ത്രീ വിരുദ്ധത, ലൈംഗിക ചുവയുള്ള തലക്കെട്ടുകള്‍'; മാധ്യമ ഭാഷയിൽ മാറ്റം അനിവാര്യമെന്ന് വനിതാ കമ്മീഷന്‍

'പർവതത്തിൻ്റെ സംരക്ഷകർ' മുതൽ 'പച്ചകുത്തിയ വൈദ്യന്മാർ' വരെ; ഇന്ത്യയിലെ അപൂർവ ഗോത്രങ്ങൾ

'സരിൻ തിളങ്ങുന്ന നക്ഷത്രം, പാർട്ടി വളർത്തും'; പാലക്കാട്ടേത് വഴിവിട്ടജയമാണെന്ന് എകെ ബാലന്‍

80 കോടി മുടക്കിയ സീരിസ് വേണ്ട, 'ബാഹുബലി' സീരിസ് ഉപേക്ഷിച്ച് നെറ്റ്ഫ്‌ളിക്‌സ്; വെളിപ്പെടുത്തി താരം

മുംബൈ ഇന്ത്യൻസ് ഉടമ ആക്കേണ്ടിയിരുന്നത് ഷാരൂഖ് ഖാനായിരുന്നു, അത് നടക്കാതെ പോയത് ആ ഒറ്റ കാരണം കൊണ്ട് : ലളിത് മോദി

മഹാരാഷ്ട്രയിലും പ്രതിപക്ഷനേതാവിനെ കിട്ടില്ല; പ്രതിക്ഷ നേതാക്കള്‍ ഇല്ലാത്ത സംസ്ഥാനങ്ങളുടെ എണ്ണം ഏഴായി; മഹായുതി കൊടുങ്കാറ്റില്‍ പാറിപ്പോയി മഹാവികാസ് അഘാഡി

മലയാള സിനിമയില്‍ അതിരുവിടുന്നുണ്ട്, മുതലെടുപ്പുകാര്‍ പലതും പ്രയോജനപ്പെടുത്തുന്നുണ്ട്: സുഹാസിനി