പത്തനംതിട്ടയില്‍ തെരുവുനായ ബൈക്കിലിടിച്ച് അപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. ഇലവുംതിട്ട സ്വദേശി വി കെ രാജുവാണ് മരിച്ചത്.
സെപ്റ്റംബര്‍ ഏഴിന് രാത്രിയാണ് അപകടമുണ്ടായത്. രാത്രി കടയടച്ച് പോകും വഴിയാണ് രാജു സഞ്ചരിച്ച ബൈക്കില്‍ തെരുവുനായ ഇടിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു രാജു.
ട്ടിയെ കൊല്ലുന്നത് തെരുവുനായ വിഷയത്തിന് പരിഹാരമല്ലെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ഷെല്‍ട്ടര്‍ തുടങ്ങുക, വാക്‌സിനേഷന്‍ നല്‍കു തുടങ്ങിയവയാണ് ശരിയായ രീതിയെന്നും പട്ടിയെ കൊല്ലുന്നത് നിയമപരമായി തന്നെ നേരിടുമെന്നും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു.
പട്ടിയെ കൊന്നുകളയുക എന്നത് ഒരു പരിഹാരമല്ല. അങ്ങനെ ചിലരുണ്ട്. ഷെല്‍ട്ടര്‍ തുടങ്ങാന്‍ പാടില്ല, വാക്‌സിനേഷന് സഹകരിക്കില്ല, ഒന്നിനും സഹകരിക്കില്ല. പട്ടിയെ തല്ലിക്കൊല്ലുക, തല്ലിക്കൊന്ന് കെട്ടിത്തൂക്കുക ഇങ്ങനെയുള്ള ക്രൂരമായിട്ടുള്ള കൃത്യങ്ങള്‍ ചെയ്യുന്നവരുണ്ട്. അതൊക്കെ കര്‍ശനമായി, നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.