മലപ്പുറത്ത് കുത്തിവയ്പ്പ് തടഞ്ഞ് അക്രമം നടത്തിയവർക്കെതിരെ കർശന നടപടി; കെ കെ ശൈലജ

മ​ല​പ്പു​റ​ത്തെ എ​ട​യൂ​ര്‍ അ​ത്തി​പ്പ​റ്റ ഗ​വ: എ​ല്‍​പി സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മീ​സി​ല്‍​സ് റൂ​ബെ​ല്ല പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് ന​ല്‍​കു​ന്ന​തി​നി​ടെ ക്യാ​മ്പ് അം​ഗ​ങ്ങ​ളെ സാ​മൂ​ഹ്യ​വി​രു​ദ്ധ​ര്‍ അ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ ക​ര്‍​ശ​ന​ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി കെകെ​ ശൈ​ല​ജ. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മ​നോ​വീ​ര്യം ത​ക​ര്‍​ക്കാ​നു​ള്ള ആ​സൂ​ത്രി​ത നീ​ക്ക​ങ്ങ​ള്‍​ക്കെ​തി​രെ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത ന​ട​പ​ടി സ്വീ​ക​രി​ക്കും.

എംആ​ര്‍ വാ​ക്സി​നേ​ഷ​ന്‍ ക്യാ​മ്പ​യി​ന്‍ പ​രാ​ജ​യ​പ്പെ​ടു​ത്താ​ന്‍ ഒ​രു​കൂ​ട്ടം വാ​ക്സി​ന്‍ വി​രു​ദ്ധ​രു​ടെ ശ്ര​മം മു​ന്‍​കാ​ല​ങ്ങ​ളി​ല്‍​ത​ന്നെ ആ​രോ​ഗ്യ​വ​കു​പ്പി​ന് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ ഇതുവരെ മൂ​ന്നു പേ​രെ അ​റ​സ്റ്റ് ചെ​യ്തിട്ടുണ്ട്.

കൂടാതെ മ​റ്റ് പ്ര​തി​ക​ള്‍​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യു​മാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ക്യാ​മ്പ​യി​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ​ല്ലാ ജീ​വ​ന​ക്കാ​ര്‍​ക്കും സം​ര​ക്ഷ​ണ​മൊ​രു​ക്കു​ന്ന​തി​ന് ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ സ​ഹാ​യം തേ​ടു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.