ആർ.ടി.പി.സി.ആർ ഇല്ലാതെ തൊഴിലാളികൾ അതിർത്തി കടക്കുന്നു; കുമളി ചെക്ക്പോസ്റ്റിൽ പരിശോധന കർശനമാക്കി പൊലീസ്

ഇടുക്കിയിലെ കുമളി അതിർത്തിയിൽ പരിശോധന കർശനമാക്കി പൊലീസും റവന്യൂ വകുപ്പും.  തമിഴ്നാട്ടിൽ നിന്നും തൊഴിലാളികൾ ആർടിപിസിആർ സർട്ടിഫിക്കറ്റില്ലാതെ കേരളത്തിലേക്ക് കടക്കുന്നത് തടയുന്നതിനാണ് പരിശോധന കർശനമാക്കിയത്. പരിശോധന ഇല്ലാതെ ഇന്നലെ തൊഴിലാളികൾ അതിർത്തി കടന്നിരുന്നു. നരവന തുടർന്നാണ് കർശന ചെക്കിംഗ് ആരംഭിച്ചത്.

കുമളി ചെക്ക്പോസ്റ്റിലൂടെയാണ് നൂറിലധികം സത്രീ തൊഴിലാളികൾ ഇന്നലെ രാവിലെ കേരളത്തിലേക്കെത്തിയത്. ഏലത്തോട്ടങ്ങളിൽ പണിക്ക് പോകുന്ന തൊഴിലാളികളാണിവർ. തൊഴിലാളികൾ കൂട്ടമായെത്തിയതോടെ പൊലീസിന് പരിശോധന നടത്താതെ ഇവരെ കടത്തി വിടേണ്ടി വന്നു. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ അതിർത്തി കടത്തി വിടരുതെന്നാണ് നിയമം. എന്നാൽ ഭൂരിഭാഗം പേരുടെയും കൈയിൽ ഇതുണ്ടായിരുന്നില്ല.

Read more

ഇരു സംസ്ഥാനങ്ങളും തമ്മിൽ സംഘർഷത്തിനു കാരണമാകുമെന്നതിനാൽ ഇന്നലെ പൊലീസ് ഇവർക്കെതിരെ കേസെടുത്തിട്ടില്ല. ഇന്ന് മുതൽ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ അതിർത്തി കടത്തി വിടില്ലെന്ന് കേരള പൊലീസും റവന്യൂ വകുപ്പും തമിഴ്നാട് പൊലീസിനെ അറിയിച്ചിരുന്നു. തുടർന്നാണ് കൂടുതൽ പൊലീസുകാരെ ഇറക്കി പരിശോധന ഇന്ന് കർശനമാക്കിയത്.