നികുതി വര്‍ദ്ധനക്ക് എതിരെ യു.ഡി.എഫ്; ഇന്നും നാളെയും രാപ്പകല്‍ സമരം

നികുതി വര്‍ധനവിനെതിരായ സമരം ശക്തിപ്പെടുത്താന്‍ യു.ഡി.എഫ് . ഇതിന്റെ ഭാഗമായി ഇന്നും നാളെയുമായി സംസ്ഥാനത്ത് രാപ്പകല്‍ സമരം സംഘടിപ്പിക്കും. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും മറ്റു ജില്ലകളില്‍ കളക്ട്രേറ്റുകള്‍ കേന്ദ്രീകരിച്ചുമാണ് രാപ്പകല്‍ സമരം നടത്തുക. ഇന്ന് വൈകുന്നേരം നാലു മണി മുതല്‍ 14ന് രാവിലെ 10 മണി വരെയാണ് സമരം.

വി.ഡി സതീശന്‍ കോഴിക്കോട് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. സെക്രട്ടേറിയറ്റിന് മുന്നില്‍ യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസ്സനും മറ്റ് ജില്ലകളില്‍ പ്രമുഖ യു.ഡി.എഫ് നേതാക്കളും സമരത്തിന് നേതൃത്വം നല്‍കും. വയനാട് ജില്ലയില്‍ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനമുള്ളതിനാല്‍ രാപ്പകല്‍ സമരം മറ്റൊരു ദിവസമായിരിക്കും. മുസ്‌ലിം ലീഗ് ജില്ലാ സമ്മേളനം നടക്കുന്നതിനാല്‍ കണ്ണൂരിലേത് 16,17 തിയ്യതികളിലാണ് സംഘടിപ്പിക്കുക.

അതേസമയം നികുതി ബഹിഷ്‌കരണാഹ്വാനത്തില്‍ നിന്ന് കോണ്‍ഗ്രസ് പിന്മാറിയിരുന്നു. നികുതി ബഹിഷ്‌കരണ ആഹ്വാനം എന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന അഭിപ്രായമാണ് കെ.പി.സി.സി യോഗത്തിനെത്തിയ നേതാക്കള്‍ക്കിടയില്‍ ഉണ്ടായത്.

അതിനാല്‍ അത് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ഇടം നല്‍കുന്നതിന് പകരം നികുതി വര്‍ധനക്കും സെസ് കൂട്ടിയതിനുമെതിരെ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന സമരം ശക്തിപ്പെടുത്തിയാല്‍ മതിയെന്ന പൊതു ധാരണയിലെത്തുകയായിരുന്നു.

Latest Stories

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം