ജ്വല്ലറി നി​ക്ഷേ​പ ത​ട്ടി​പ്പ് കേസ്; എം.സി കമറുദ്ദീൻറെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കി എൽ.ഡി.എഫും ബി.ജെ.പിയും

ജ്വല്ലറി നി​ക്ഷേ​പ ത​ട്ടി​പ്പ് കേസിൽ എം.സി കമറുദ്ദീൻ എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കി എൽ.ഡി.എഫും ബി.ജെ.പിയും.  തിരഞ്ഞെടുപ്പ് വരെ വിഷയം സജീവമായി നിലനിർത്തുകയാണ് പാർട്ടികളുടെ ലക്ഷ്യം.

മഞ്ചേശ്വരം മണ്ഡലത്തിലാണ് എം.സി കമറുദ്ദീനെതിരെയുള്ള സമരം ശക്തമായി നടക്കുന്നത്. എൽ.ഡി.എഫിന്‍റെ നേത്യത്വത്തിൽ ജില്ലയിൽ 20 കേന്ദ്രങ്ങളിൽ ജനകീയ വിചാരണ സംഘടിപ്പിച്ചു. വരും ദിവസങ്ങളിൽ സമരം ശക്തമാക്കാനാണ് ഇടത് മുന്നണിയുടെ തീരുമാനം. ബി.ജെ.പിയും സമരം ശക്തിപ്പെടുത്തി. താലൂക്ക് ഓഫീസുകളിലേക്ക് മാർച്ച് നടത്തിയതിന് പിന്നാലെ കമറുദ്ദീന്‍റെ വീട്ടിലേക്ക് ബി.ജെ.പി മാർച്ച് നടത്തി. അടുത്ത ദിവസം മഞ്ചേശ്വരത്ത് ആയിരങ്ങളെ പങ്കെടുപ്പിച്ച് പ്രതിഷേധം സംഘടിപ്പിക്കാനാണ് ബി.ജെ.പിയുടെ നീക്കം.

ഫാഷൻ റോൾഡ് നിക്ഷേപ തട്ടിപ്പിൽ കൂടുതൽ പേർ പരാതിയുമായി രംഗത്തെത്തി. ഇത് വരെ 49 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഫാഷൻ ഗോൾഡ് സ്ഥാപനം അടച്ച് പൂട്ടിയ ശേഷവും നിക്ഷേപം സ്വീകരിച്ചതായി മധ്യസ്ഥ ശ്രമം നടത്തുന്ന കമ്മറ്റി കണ്ടെത്തിയിട്ടുണ്ട്. സങ്കീർണമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന്‍റെ നിർദ്ദേശ പ്രകാരം മധ്യസ്ഥ ശ്രമം നടത്തുന്ന കല്ലട്ര മാഹിൻ ഹാജി നേതൃത്വത്തെ അറിയിച്ചതായാണ് വിവരം.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്