ട്രേഡ് യൂണിയന്‍ നേതാക്കളെ ചൂലെടുത്ത് അടിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ശമ്പളം എഴുതി എടുത്തിട്ടാണ് ട്രേഡ് യൂണിയന്‍ നേതാക്കള്‍ സമരം ചെയ്യുന്നത്. അവരില്‍ പലരും ഗോവയിലും മറ്റു സ്ഥലങ്ങളിലും സുഖവാസത്തിന് പോയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം സമരങ്ങള്‍ക്ക് പിന്തപണ നല്‍കാന്‍ രമേശ് ചെന്നിത്തലയ്ക്ക് നാണമില്ലേ എന്നും അദ്ദേഹം ചോദിച്ചു. അതേ സമയം സില്‍വര്‍ലൈന്‍ വിഷയത്തില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ തെറ്റുദ്ധരിപ്പിച്ചിരിക്കുകയാണ്. ഭീമി ഏറ്റെടുക്കാനല്ല സര്‍വേ എന്നാണ് സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നതെന്നും അതിരടയാള കല്ല് നിര്‍മ്മാണത്തില്‍ അഴിമതി ഉണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരെ നടക്കുന്ന ദേശീയ പണിമുടക്കില്‍ രണ്ടാം ദിവസവും സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷാവസ്ഥയുണ്ടായി. പലയിടങ്ങളിലും തുറന്ന കടകള്‍ അടപ്പിച്ചു. വാഹനങ്ങള്‍ തടഞ്ഞു. തിരുവനന്തപുരത്ത് ലുലുമാളില്‍ ജീവനക്കാരെ തടഞ്ഞ് സമരാനുകൂലികള്‍ പ്രതിഷേധം നടത്തി.