ജാഗ്രത നിർദേശം; ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ ഇന്നും വേനൽ മഴയ്ക്ക് സാധ്യത. ശക്തമായ കാറ്റിനും സാധ്യത ഉള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്. മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മറ്റ് 12 ജില്ലകളിലും നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.

ഇന്നലെ വിവിധ ജില്ലകളിൽ കനത്ത മഴ പെയ്തിരുന്നു. ഇന്നലെ പെയ്ത വേനൽ മഴ തൃശൂരിൽ പത മഴയായി മാറി. ചാറ്റൽ മഴക്കൊപ്പം പാറിപ്പറന്ന് പതയും പെയ്യുകയായിരുന്നു. പ്രധാനമായും തൃശൂർ വെങ്ങിണിശ്ശേരി മേഖലകളിലാണ് പതമഴ പെയ്തത്. ജനങ്ങൾ പരിഭ്രാന്തരായതോടെ ആശങ്ക വേണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കി. വേനൽ മഴ പെയ്യുന്ന സമയത്ത് ചിലയിടങ്ങളിലുണ്ടാകുന്ന പ്രതിഭാസമാണ് പത മഴയെന്നാണ് കാലാവസ്ഥ വിദഗ്ധർ അഭിപ്രായപ്പെട്ടത്.

മലിനീകരണം കൂടുതൽ ഉള്ള ചില സ്ഥലങ്ങളിൽ അന്തരീക്ഷത്തിലെ രാസ അവശിഷ്ടങ്ങൾ മഴവെള്ളവുമായി ചേർന്ന് പതയായി മാറാം. തീര പ്രദേശങ്ങളിൽ കടൽ ആൽഗകൾക്ക് നുര സൃഷ്ടിക്കുന്ന ജൈവ സംയുക്തങ്ങൾ പുറത്തുവിടാൻ കഴിയും. ഈ സംയുക്തങ്ങൾ വായുവിൽ എത്തി മഴ പെയ്യുമ്പോൾ പതയായി മാറാം. ജലാശയങ്ങളിലെയോ മണ്ണിലെയോ ചില സൂക്ഷ്മ ജീവികളും പതയുണ്ടാകാൻ കാരണമാകാം. ഇതിൽ ഏതാണ് തൃശൂരിൽ സംഭവിച്ചത് എന്നറിയാൻ വിശദ പഠനം വേണം.

Latest Stories

മുഹമ്മദ് ഷമിയുടെ സഹോദരിയും ഭർത്താവും തൊഴിലുറപ്പ് പദ്ധതിയിൽ അംഗങ്ങൾ; 2021 മുതൽ കൈപ്പറ്റുന്നത് വമ്പൻ തുക

IPL 2025: ആ കാര്യം മാനദണ്ഡം ആയിരുന്നെങ്കിൽ വിരാട് കോഹ്‌ലി ഒരുപാട് ഐപിഎൽ ട്രോഫികൾ നേടുമായിരുന്നു, പക്ഷേ...; തുറന്നടിച്ച് വ്ജോത് സിംഗ് സിദ്ധു

സ്റ്റേഷനുകളിലെ പാർക്കിങ് നിരക്ക് വർധിപ്പിച്ച് റെയിൽവേ; വർധന എട്ടു വർഷത്തിന് ശേഷം

എസ്എസ്എൽസി പരീക്ഷയെഴുതാൻ വിദ്യാർത്ഥി എത്തിയത് മദ്യലഹരിയിൽ; ബാഗിൽ മദ്യവും പണവും

കൊല്ലത്ത് അരമണിക്കൂറിനിടെ രണ്ട് ആക്രമണങ്ങൾ; യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു, നടന്ന് പോകുന്ന യുവാവിനെ വെട്ടി

ആരാധകര്‍ വരെ ഞെട്ടി!, ചുവന്ന ഡ്രാഗണ്‍ കുപ്പായക്കാരന്റെ എന്‍ട്രിയില്‍; തിയറ്ററുകളില്‍ എംമ്പുരാന്റെ വിളയാട്ടം; ആദ്യ പകുതി പൂര്‍ത്തിയായി; കാലം കാത്തുവെച്ച സിനിമയെന്ന് പ്രേക്ഷകര്‍

യമൻ സംഘർഷം; 4.8 ദശലക്ഷത്തിലധികം ആളുകൾ ഇപ്പോഴും കുടിയിറക്കപ്പെട്ടവരായി തുടരുന്നു: യുഎൻ മൈഗ്രേഷൻ ഏജൻസി

64 ഹെക്ടര്‍ ഭൂമി, ഏഴ് സെന്റ്ില്‍ 1,000 ചതുരശ്ര അടിയില്‍ വീട്; സ്‌കൂള്‍ മുതല്‍ ആശുപത്രി വരെ ഒറ്റ കുടക്കീഴില്‍; വയനാട് മാതൃക ടൗണ്‍ഷിപ്പ് തറക്കല്ലിടല്‍ ഇന്ന്; ചേര്‍ത്ത് പിടിച്ച് സര്‍ക്കാര്‍

പലസ്തീൻ അനുകൂല നിലപാടുകളുടെ പേരിൽ കസ്റ്റഡിയിലെടുത്ത ടഫ്റ്റ്സ് യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയെ ലൂസിയാനയിലേക്ക് മാറ്റി

യുപിഐ സംവിധാനത്തിലെ തകരാര്‍, രാജ്യത്തെ ഡിജിറ്റല്‍ പണമിടപാടുകളെ താറുമാറാക്കി; ജനം കടകളില്‍ കുടുങ്ങി കിടന്നു; ഒടുവില്‍ പരിഹാരം