പരിഷ്കരണം പാളി, പൊലീസ് സ്റ്റേഷനുകളുടെ ഘടന വീണ്ടും മാറ്റുന്നു; സ്റ്റേഷൻ ചുമതല എസ്ഐമാരിലേക്ക് തിരിച്ചെത്തും

പൊലീസ് സ്റ്റേഷനുകളുടെ ഘടനയിൽ വീണ്ടും മാറ്റം വരുന്നു. സ്റ്റേഷൻ ഹൗസ് ഓഫീസർ ചുമതല എസ്ഐമാർക്ക് തിരിച്ചു ലഭിക്കും. സ്റ്റേഷൻ ഭരണം ഇൻസ്പെക്ടർമാർക്ക് നൽകിയ ഒന്നാം പിണറായി സർക്കാരിന്റെ പരിഷ്ക്കാരം പാളിയെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ പുനഃരാലോചന.

സംസ്ഥാനത്തെ ചില പ്രധനപ്പെട്ട സ്റ്റേഷനുകളില്‍ ഒഴികെ മറ്റ് സ്റ്റേഷനുകളുടെ ചുമതല എസ്ഐമാർക്ക് തിരികെ നൽകാനും മേൽനോട്ട ചുമതലകളിലേക്ക് ഇൻസ്പെക്ടർമാരെ മടക്കി കൊണ്ടുവരാനുമാണ് സമിതിയുടെ ശുപാർശ. കേസുകള്‍ കുറവുള്ള 210 സ്റ്റേഷനുകളിലെ ഭരണം ആദ്യ ഘട്ടത്തിൽ എസ്ഐമാർക്ക് നൽകാനാണ് നിർദ്ദേശം. എസ്ഐമാരുടെ റാങ്ക് പട്ടിക നിലനിൽക്കുന്നതിനാൽ കൂടുതൽ പേരെ ഇപ്പോള്‍ നിയോഗിക്കാനും കഴിയും.

തിരുവനന്തപുരം കന്റോണ്‍മെന്റ്, മ്യൂസിയം, കഴക്കൂട്ടം, എറണാകുളം സെൻട്രൽ സ്റ്റേഷൻ, കോഴിക്കോട് നടക്കാവ് തുടങ്ങിയ ഹെവി സ്റ്റേഷനുകളുടെ ചുമതല ഇൻസ്പെക്ടർമാരിൽ തന്നെ നിലനിർത്തും. സ്റ്റേഷനുകളിൽ നിന്നും പിൻവലിക്കുന്ന ഇൻസ്പെക്സർമാരെ പോക്സോ, സൈബർ, സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷണങ്ങള്‍ക്കായി വിനിയോഗിക്കും. ജനുവരി ഒന്നു മുതൽ സംസ്ഥാനത്ത് ഈ ശുപാര്‍ശ നടപ്പിലാക്കാനാണ് നീക്കം.

2018 നവംബർ ഒന്നിനായിരുന്നു അന്നത്തെ പൊലിസ് മേധവി ലോക്നാഥ് ബെഹ്റയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒന്നാം പിണറായി സർക്കാരിന്റെ പൊലിസ് പരിഷ്ക്കരണം നടന്നത്. സംസ്ഥാനത്ത് 472 പൊലിസ് സ്റ്റേഷനുകളുടെ ഭരണം എസ്ഐമാരിൽ നിന്നും ഇൻസ്പെക്ടർമാർക്ക് കൈമാറി. എസ്ഐമാരുടെ തസ്തിക ഇൻസ്പെക്ടർ റാങ്കിലേക്ക് ഉയർത്തുകയും 218 പേർക്ക് കൂട്ടത്തോടെ സ്ഥാനകയറ്റം നൽകുകയും ചെയ്തു. സ്റ്റേഷൻ പ്രവർത്തനം കുറേക്കൂടി കാര്യക്ഷമാക്കാൻ ഇൻസ്പെക്ടർമാർക്ക് കഴിയുമെന്നായിരുന്നു അന്നത്തെ വിലയിരുത്തൽ.

രണ്ട് സ്റ്റേഷന്റെ ചുമതല ഇതോടെ നോക്കിയിരുന്ന സര്‍ക്കിള്‍ ഇൻസ്‍പെക്ടർമാർ ഒരു സ്റ്റേഷന്റെ ചുമതലയിലേക്ക് ഒതുങ്ങി. പക്ഷേ പരിഷ്ക്കരണം കൊണ്ട് വേണ്ടത്ര പ്രയോജനം ഉണ്ടായില്ലെന്ന് എസ്പിമാരുടെയും എഡിജിപിമാരുടെയും യോഗത്തിൽ വിമർശനമുണ്ടായി. ഇക്കാര്യം പരിശോധിക്കാന്‍ വേണ്ടി ഡിജിപി ടികെ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ നാലംഗ സമിതിയുണ്ടാക്കി. നാലുവർഷം പിന്നിടുമ്പോൾ പരിഷ്ക്കരണം നേട്ടത്തെക്കാള്‍ കൂടുതൽ കോട്ടമുണ്ടാക്കിയെന്നാണ് സമിതിയുടെ റിപ്പോർട്ട്.

എസ്ഐമാര്‍ കഴിഞ്ഞാൽ സര്‍ക്കിള്‍ ഇൻസ്പെക്ടർ തലത്തിലുള്ള നിരീക്ഷണം നഷ്ടമായി. പൊലീസിൽ അന്വേഷണവും ക്രമസമാധാനവും ചടുലമായി കൊണ്ടുപോകുന്ന എസ്ഐമാർ ഉത്തരവാദിത്തങ്ങളിൽ നിന്നും മാറാൻ തുടങ്ങി. എല്ലാ ഉത്തരവാദിത്തവും ഇൻസ്പെക്ടറിലേക്ക് വന്നു ചേർന്നതോടെ പലർക്കും മാനസിക സംഘർഷങ്ങളും ശാരീരിക പ്രശ്നങ്ങളുമുണ്ടായി. ഗ്രേഡ് എസ്ഐമാരുടെ പ്രമോഷനെയും പുതിയ സംവിധാനം തകിടം മറിച്ചുവെന്ന് റിപ്പോര്‍ട്ട് പറയുന്നു.

Latest Stories

IPL 2025: വിജയത്തിന് പകരം പ്രകൃതിയെ സ്നേഹിച്ചവർ സിഎസ്കെ; താരങ്ങളുടെ തുഴച്ചിലിൽ ബിസിസിഐ നടാൻ പോകുന്നത് വമ്പൻ കാട്

IPL 2025: എന്നെ ചെണ്ടയെന്ന് വിളിച്ചവന്മാരെല്ലാം വന്ന് കാണ്; ആദ്യ ഓവറിൽ തന്നെ പഞ്ചാബിന്റെ അടിത്തറ ഇളക്കി ജോഫ്രാ ആർച്ചർ

വഖഫ് ഭേദഗതി ബില്ലിന് അംഗീകാരം നൽകുന്നത് തടയണം: രാഷ്ട്രപതിക്ക് കത്തുനൽകി മുസ്ലിം ലീഗ്

പിണറായി വിജയനടക്കം ആർക്കും ഇളവ് നൽകരുത്, പ്രായപരിധി വ്യവസ്ഥ കർശനമായി നടപ്പാക്കണമെന്ന് സി.പി.എം ബംഗാൾ ഘടകം

വീട്ടിൽ നിന്ന് 15 പവൻ സ്വർണം നഷ്ടപ്പെട്ടെന്ന് യുവതിയുടെ പരാതി; ഒടുവിൽ വൻ ട്വിസ്റ്റ്, അറസ്റ്റിലായത് ഭർത്താവ്

IPL 2025: മോനെ സഞ്ജു, നിന്നെ കാത്തിരിക്കുന്നത് വമ്പൻ പണി; വീണ്ടും നിരാശ സമ്മാനിച്ച് സഞ്ജു സാംസൺ

IPL 2025: ഈ ചെക്കന് പകരമാണല്ലോ ദൈവമേ ഞാൻ ആ സാധനത്തിനെ ടീമിൽ എടുത്തത്; ഗോയങ്കയുടെ അവസ്ഥയെ ട്രോളി ആരാധകർ

കൊച്ചിയിലെ തൊഴിൽ പീഡന പരാതി ആസൂത്രിതം,​ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് പുറത്താക്കിയ മുൻ മാനേജരെന്ന് ജീവനക്കാരന്റെ മൊഴി

ഐബി ഉദ്യോഗസ്ഥയുടെ ഗർഭഛിദ്രത്തിന് പിന്നിൽ വേറൊരു യുവതിയുടെ ഇടപെടൽ, സുകാന്തിന്റെ സുഹൃത്തായ യുവതിക്കായി അന്വേഷണം

'ഉറുമ്പുകളെ ഉള്ളിലാക്കി നെറ്റിയിലെ മുറിവ് തുന്നിക്കെട്ടി'; റാന്നി താലൂക്ക് ആശുപത്രിക്കെതിരെ പരാതി